ആഷിഖ് അബുവിൻ്റെ 'റൈഫിൾ ക്ലബ്' ഓണത്തിന് തീയേറ്ററുകളിൽ;
നായികയായി വാണി വിശ്വനാഥ്  തിരിച്ചെത്തുന്നു

ആഷിഖ് അബുവിൻ്റെ 'റൈഫിൾ ക്ലബ്' ഓണത്തിന് തീയേറ്ററുകളിൽ; നായികയായി വാണി വിശ്വനാഥ് തിരിച്ചെത്തുന്നു

ബോളിവുഡ് താരം അനുരാ​ഗ് കശ്യപിൻ്റെ ആദ്യ മലയാള ചിത്രം കൂടിയാണ് 'റൈഫിൾ ക്ലബ്'

ഒരിടവേളക്ക് ശേഷം ആഷിഖ് അബു ചിത്രം വീണ്ടും എത്തുന്നു. 'റൈഫിൾ ക്ലബ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. നീണ്ട ഒരു ഇടവേളക്ക് ശേഷം മലയാളത്തിൻ്റെ പ്രിയ നായിക വാണി വിശ്വനാഥും ആഷിഖ് അബു ചിത്രത്തിലൂടെ തിരിച്ചെത്തുന്നു. ദിലീഷ് പോത്തൻ, അനുരാ​ഗ് കശ്യപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കൂടാതെ വിൻസി അലോഷ്യസ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, റംസാന്‍, ഉണ്ണിമായ, റാപ്പർമാരായ ബേബി ജീൻ–ഹനുമൻകൈൻഡ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ബോളിവുഡ് താരം അനുരാ​ഗ് കശ്യപിൻ്റെ ആദ്യ മലയാള ചിത്രം കൂടിയാണ് 'റൈഫിൾ ക്ലബ്'.

ശ്യാം പുഷ്കരൻ - ദിലീഷ് കരുണാകരൻ, ഷറഫു - സുഹാസ് എന്നിവരാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബുവിൻ്റെ മായാനദിക്ക് ശേഷം ഈ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രമാണ് 'റൈഫിൾ ക്ലബ്'.

ഒപിഎം സിനിമാസിൻ്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. റെക്സ് വിജയനാണ് ചിത്രത്തിൽ സം​ഗീതം ഒരുക്കുന്നത്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഈ വർഷം ഓണം റിലീസ് ആയിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com