മമ്മൂട്ടിയ്ക്കും മോഹന്ലാലിനും ശേഷം അന്വര് റഷീദ് ഇനി സുരേഷ് ഗോപിയുമായി?; റിപ്പോര്ട്ട്

മൂന്ന് വര്ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള അന്വറിന്റെ ചിത്രം നിര്മ്മിക്കുന്നത് സോഫിയ പോളിന്റെ വീക്കെന്ഡ് ബ്ലോക്ബസ്റ്റേഴ്സാണ്.

മമ്മൂട്ടിയ്ക്കും മോഹന്ലാലിനും ശേഷം അന്വര് റഷീദ് ഇനി  സുരേഷ് ഗോപിയുമായി?; റിപ്പോര്ട്ട്
dot image

മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം അരക്കിട്ടുറപ്പിച്ച സംവിധായകനാണ് അന്വര് റഷീദ്. വീണ്ടും ഒരു ചിത്രവുമായി അന്വര് റഷീദ് എത്തുന്നു എന്ന വാര്ത്ത വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികള് ഏറ്റെടുത്തത്.

ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കുന്നത് എന്ന് പ്രഖ്യാപിച്ചിരുന്നില്ല. എന്നാല് സുരേഷ് ഗോപിയായിരിക്കും എന്നാണ് ഇപ്പോള് വരുന്ന റിപ്പോര്ട്ടുകള്. അന്വര് റഷീദ് നേരത്തെ മമ്മൂട്ടിയെയും മോഹന്ലാലിനെയും മുഖ്യകഥാപാത്രമാക്കി ചിത്രങ്ങള് സംവിധാനം ചെയ്തിരുന്നു.

മൂന്ന് വര്ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള അന്വറിന്റെ ചിത്രം നിര്മ്മിക്കുന്നത് സോഫിയ പോളിന്റെ വീക്കെന്ഡ് ബ്ലോക്ബസ്റ്റേഴ്സാണ്. വീക്കെന്ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പത്താം ചിത്രമാണിത്. അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാം?ഗ്ലൂര് ഡെയ്സ് നിര്മ്മിച്ചത് അന്വര് റഷീദും സോഫിയ പോളും ചേര്ന്നായിരുന്നു. വീക്കെന്ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ആദ്യ നിര്മ്മാണസംരംഭവും ഇതാണ്.

പ്രേക്ഷകര് ഏറ്റെടുത്ത 'ഉസ്താദ് ഹോട്ടല്' പുറത്തിറങ്ങി ഏഴ് വര്ഷത്തിന് ശേഷമായിരുന്നു ട്രാന്സുമായി അന്വര് എത്തിയത്. ബോക്സ് ഓഫീസില് ചിത്രത്തിന് വിജയം കാണാന് കഴിഞ്ഞിരുന്നില്ല എങ്കിലും നിരൂപക ശ്രദ്ധകൊണ്ടും കഥ കൊണ്ടും ട്രാന്സിനെ പ്രേക്ഷകര് ഏറ്റെടുത്തിരുന്നു. പുതിയ ചിത്രത്തിന്റെ മറ്റു വിവരങ്ങള് വരും ദിവസങ്ങളില് പുറത്തുവിടുമെന്നാണ് റിപ്പോര്ട്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us