'മോദി പോയി, അദാനി താഴെവീണു'; ജനത്തിന് എല്ലാം മനസിലായെന്ന് രാഹുല്‍

19 ശതമാനം ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്
'മോദി പോയി, അദാനി താഴെവീണു'; ജനത്തിന് എല്ലാം മനസിലായെന്ന് രാഹുല്‍

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പൊതുജനങ്ങൾക്ക് മോദി-അദാനി ബന്ധം മനസിലായെന്ന് രാഹുൽ പറഞ്ഞു. മോദി തോറ്റാൽ ഓഹരി വിപണി പറയുന്നത് 'മോദി പോയി അതിനാൽ അദാനി പോയി' എന്നാണ്. അവർ തമ്മിൽ അഴിമതിയുടെ നേരിട്ടുള്ള ബന്ധമുണ്ടെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു.

പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നടിഞ്ഞിരുന്നു.19 ശതമാനം ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്. ഇതിനെതിരെയായിരുന്നു രാഹുലിന്റെ പരാമർശം. ഇന്‍ഡ്യ സഖ്യം ഒറ്റക്കെട്ടായി പോരാടിയെന്നും രാഹുൽ വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നു മുന്നില്‍. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'പ്രതിപക്ഷം ഈ തിരഞ്ഞെടുപ്പിൽ പോരാടിയത് ബിജെപിക്കെതിരെ മാത്രമല്ല. അവർ കൈയടക്കിയ എല്ലാ സ്ഥാപനങ്ങൾക്കും എതിരെക്കൂടിയാണ്. ഭാരതീയ ജനതാ പാർട്ടി, ഇന്ത്യൻ ഭരണ ഘടന, അന്വേഷണ ഏജൻസികൾ, ജുഡീഷ്യറി, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെയാണ് ഞങ്ങൾ ഈ തിരഞ്ഞെടുപ്പിൽ പോരാടിയത്. കാരണം ഇവയെല്ലാം മോദി സർക്കാർ പിടിച്ചെടുത്തു', രാഹുൽ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com