ടെക് @ സ്കൂളിലൂടെ ഹൈബ്രിഡ് സ്കൂളായി പറപ്പൂർ ഇഷാഅത്തുൽ ഉലൂം ഹയർസെക്കണ്ടറി സ്കൂൾ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും റോബോട്ടിക്‌സിന്റെയും മെറ്റാവേഴ്‌സിനുമെല്ലാം അപ്പുറമുള്ളൊരു ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ ഒരുക്കിയെടുക്കുന്ന ടാൽറോപിന്റെ ടെക് @ സ്‌കൂൾ പ്രൊജെക്ടിലൂടെ പറപ്പൂർ ഇഷാഅത്തുൽ ഉലൂം ഹയർസെക്കണ്ടറി സ്കൂൾ ഹൈബ്രിഡാവുന്നതിന്റെ പ്രഖ്യാപനം നിർവഹിച്ചു.
ടെക് @ സ്കൂളിലൂടെ ഹൈബ്രിഡ് സ്കൂളായി പറപ്പൂർ ഇഷാഅത്തുൽ ഉലൂം ഹയർസെക്കണ്ടറി സ്കൂൾ

മലപ്പുറം: ടാല്‍റോപിന്റെ ടെക് @ സ്‌കൂള്‍ പ്രൊജക്ടിലൂടെ ഹൈബ്രിഡ് സ്‌കൂളായി മാറി വേങ്ങര പറപ്പൂർ ഇഷാഅത്തുൽ ഉലൂം ഹയർസെക്കണ്ടറി സ്കൂളും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും റോബോട്ടിക്‌സിന്റെയും മെറ്റാവേഴ്‌സിനുമെല്ലാം അപ്പുറമുള്ളൊരു ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ ഒരുക്കിയെടുക്കുന്നതിന് ഹൈബ്രിഡ് സ്കൂളായി മാറുന്നതിലൂടെ സാധ്യമാവുന്നു.

ടാൽറോപിന്റെ ടെക് @ സ്‌കൂൾ പ്രൊജെക്ടിലൂടെ പറപ്പൂർ ഇഷാഅത്തുൽ ഉലൂം ഹയർസെക്കണ്ടറി സ്കൂൾ ഹൈബ്രിഡാവുന്നതിന്റെ പ്രഖ്യാപനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. സ്‌കൂളുകൾ കാലത്തിനനുസരിച്ച് അപ്ഗ്രേഡ് ആവേണ്ടതിന്റെയും ടെക് @ സ്കൂൾ പോലുള്ള പദ്ധതികൾ സ്കൂളുകളിൽ നടപ്പിലാക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.

ടെക്നോളജിയിലൂടെ ദ്രുതഗതിയിൽ മുന്നേറി കൊണ്ടിരിക്കുന്ന ടെക്നോളജി ഡ്രിവൺ വേൾഡിലേക്ക് നമ്മുടെ വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നത് ഇന്ന് വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ഐ.യു.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ടി അബ്ദുൽ റഷീദ് പറഞ്ഞു. ടെക്നോളജിയിലൂടെ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ് ഇന്നത്തെ ലോകം. ആ ലോകത്താണ് ഇന്നത്തെ തലമുറ ജീവിക്കേണ്ടതും ജോലി ചെയ്യേണ്ടതും. ഇതിനാല്‍ നാളെയുടെ ലോകത്തേക്ക് അവരെ തയ്യാറാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് നല്‍കേണ്ടതെന്നും ഇത് മുന്നില്‍ കണ്ടാണ് ടാല്‍റോപിന്റെ ടെക് @ സ്‌കൂളിലൂടെ ഹൈബ്രിഡ് സ്‌കൂളായി മാറുന്നതിന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ എഞ്ചിനീയർമാരും നാളത്തെ ടെക്-സയന്റിസ്റ്റുകളുമായി വിദ്യാർത്ഥികളെ വാർത്തെടുക്കാൻ, ടെക്നോളജിയിൽ അധിഷ്ഠിതമായ ഒരു ലോകത്ത് മികച്ചൊരു കരിയർ നേടിയെടുക്കാൻ, ഇതിനെല്ലാം ഇന്നത്തെ തലമുറ ടെക്നോളജിയിൽ അവഗാഹം നേടിയേ തീരൂ. ഈ ലക്ഷ്യം മുന്‍ നിര്‍ത്തി കോടികള്‍ ചെലവഴിച്ച് 150 എന്‍ജിനീയര്‍മാര്‍ അഞ്ചു വര്‍ഷം കൊണ്ട് വികസിപ്പിച്ചെടുത്ത ടാല്‍റോപിന്റെ എഡ്യു-ടെക് സംരംഭമായ സ്റ്റെയ്പ്പാണ് ടെക് @ സ്‌കൂള്‍ പ്രൊജക്ട് നടപ്പിലാക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് സ്റ്റെയ്പ്പിനെ കേരളത്തിന് പരിചയപ്പെടുത്തിയത്. റിപ്പോര്‍ട്ടര്‍ ടി.വി യാണ് ടെക് @ സ്‌കൂള്‍ പ്രൊജക്ടിന്റെ ബ്രാന്‍ഡ് പാര്‍ട്ണര്‍.

സ്‌കൂളിനോ രക്ഷിതാക്കള്‍ക്കോ കാര്യമായ സാമ്പത്തിക ബാധ്യത വരാതെ തന്നെ സ്‌കൂളുകള്‍ക്ക് കാലത്തിനനുസരിച്ച് അപ്ഗ്രേഡാവുന്നതിനും, നാളത്തെ ലോകത്തെ നിയന്ത്രിക്കുന്ന ടെക്നോളജിയുടെ ബാലപാഠങ്ങൾ നേരത്തെ സ്വായത്തമാക്കി വിദ്യാർത്ഥികൾക്ക് മികച്ച ഭാവി രൂപപ്പെടുത്താനും കഴിയുന്നു.

കേരളത്തെ അമേരിക്കയിലെ സിലിക്കണ്‍ വാലി മോഡലില്‍ ടെക്‌നോളജിയുടെയും സംരംഭകത്വത്തിന്റെയും ആസ്ഥാനമാക്കി മാറ്റിയെടുക്കുകയെന്ന ടാല്‍റോപിന്റെ മിഷന്‍ പ്രായോഗിക തലത്തിലെത്തിക്കുന്നതിന് ടെക്‌നോളജിയില്‍ ടാലന്റായ വലിയ മാന്‍പവര്‍ കേരളത്തിലുണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ടാല്‍റോപ് രൂപം നല്‍കിയ പ്രൊജക്ടാണ് ടെക് @ സ്‌കൂൾ എന്ന് ടാൽറോപ് കോ-ഫൗണ്ടർ & സി.ഇ.ഒ സഫീർ നജുമുദ്ദീൻ പറഞ്ഞു.

സ്‌കൂളുകളെ ഹൈബ്രിഡ് സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യുന്നതിനും കഴിവുള്ള എന്‍ജിനീയര്‍മാരെയും ടെക്-സയന്റിസ്റ്റുകളെയും ലോകത്തിന് സംഭാവന ചെയ്യുന്നതിനും ടെക് @ സ്‌കൂള്‍ പ്രൊജക്ട് കൊണ്ടുവരുന്നതിലൂടെ സ്‌കൂളുകള്‍ക്ക് സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടെക് @ സ്കൂൾ പദ്ധതിയിലൂടെ ഹൈബ്രിഡ് മോഡിലേക്ക് ചുവടുവെച്ച സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് അക്കാദമിക് പഠനത്തെ ബാധിക്കാതെ തന്നെ സ്കൂളിന്റെ ടെക് @ സ്കൂൾ പ്ലാറ്റ്ഫോമിലൂടെ ഓൺലൈൻ, ഓഫ്‌ലൈൻ മോഡുകളിലായി പരിശീലനം നേടി മികച്ച കരിയർ സ്വപ്നങ്ങളിലേക്ക് ചുവടു വെക്കാനും ബന്ധപ്പെട്ട കരിയർ മേഖലയെ കുറിച്ച് ഇൻഡസ്ട്രി എക്സ്പേർട്ടുകളിൽ നിന്നും നേരിട്ട് അറിയാനും അവസരം ലഭിക്കുന്നു. ഇതുവഴി ഓരോ വിദ്യാർത്ഥിക്കും ഇൻഡസ്ട്രി ആവശ്യപ്പെടുന്ന നൈപുണ്യ ശേഷിയോടെ പഠനം പൂർത്തിയാക്കാൻ സാധിക്കുന്നു.

ഇന്നത്തെ ലോകത്ത് വിദ്യാര്‍ത്ഥികള്‍ ഏത് കരിയര്‍ തിരഞ്ഞെടുത്താലും അവിടെയെല്ലാം സാങ്കേതിക വിദ്യയിലുള്ള അറിവ് കൂടിയേ തീരൂ, ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് ഐ.യു.എച്ച്.എസ്.എസ് പറപ്പൂർ ടാല്‍റോപിന്റെ ടെക് @ സ്‌കൂള്‍ പ്രൊജക്ട് നടപ്പാക്കിയതെന്ന് സ്‌കൂള്‍ മാനേജർ ടി.മൊയ്‌തീൻ കുട്ടി പറഞ്ഞു. നാളത്തെ ലോകത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനുള്ള ശക്തമായ ഫൗണ്ടേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയാണ് ഹൈബ്രിഡ് സ്‌കൂള്‍ ആകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബെസ്റ്റ് ആകുക എന്നുള്ളതും ഹാപ്പി ആകുക എന്നുള്ളതും ഓരോ വ്യക്തിയുടെയും താല്പര്യമാണെന്ന് ഹെഡ് മാസ്റ്റർ എ മമ്മു പറഞ്ഞു. ഇതിലേക്ക് എത്തിപ്പെടുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നത് ഇന്ന് ഒരു എഡ്യൂക്കേഷണൽ സൂപ്പർ മാർക്കറ്റായി മാറിയിരിക്കുന്നു. ഇത് തിരിച്ചറിഞ്ഞാണ് ഭാവിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖമുദ്രയായി മാറാനിടയുള്ള ടെക് @ സ്കൂൾ പ്രൊജക്ട് സ്കൂളിൽ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാലത്തിനൊത്ത് സ്‌കൂൾ ക്യാംപസുകൾ അപ്ഗ്രേഡ് ആവുന്നതിലൂടെ ഇൻഡസ്ട്രി അക്കാദമിക്ക് ഗ്യാപ് പരിഹരിക്കപ്പെടുന്ന, വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച മേഖലകളിൽ മികച്ച അവസരങ്ങൾ നേടാൻ വഴി തുറക്കുന്ന ടെക് @ സ്കൂൾ പ്രൊജക്ട് കേരളത്തിൽ രണ്ടായിരം സ്കൂളുകളിലാണ് ഇംപ്ലിമെന്റ് ചെയ്യുന്നത്.

ടെക് @ സ്കൂളിലൂടെ ഇഷാഅത്തുൽ ഉലൂം ഹയർസെക്കണ്ടറി സ്കൂൾ ഹൈബ്രിഡ് സ്കൂളായി മാറുന്നതിന്റെ പ്രഖ്യാപനചടങ്ങിൽ

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ, പ്രിൻസിപ്പൽ ടി. അബ്ദുൽ റഷീദ്, മാനേജർ ടി.മൊയ്തീൻ കുട്ടി അലിയാസ് കുഞ്ഞ്, ഹെഡ് മാസ്റ്റർ എ.മമ്മു, പി.മുഹമ്മദ് അഷറഫ്, ടി.ഇ മരക്കാരുകുട്ടി, സി.ഹംസ ഹാജി, ഇ.കെ സുബൈർ, ടാൽറോപ് പ്രതിനിധികളായ അബ്ദുൽ അഹദ്, അർഷദ് സലീം, മുഹമ്മദ് സഫീർ തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com