മാറുന്ന കരിയര്‍ സാധ്യതകള്‍ തിരിച്ചറിയാം

കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ എക്‌സ്‌പോ മെയ് 8 മുതല്‍

dot image

ഭാവിജീവിതം നിര്‍ണയിക്കുമെന്നുറപ്പുള്ള കോഴ്സ് തെരഞ്ഞെടുക്കുന്നത് വളരെ ആലോചിച്ച് വേണം. നമ്മള്‍ ഇന്ന് പഠിക്കാന്‍ തെരഞ്ഞെടുക്കുന്ന കോഴ്‌സിന്റെ പ്രയോജനം വരുന്നത് ഭാവിയിലാണ്. അതുകൊണ്ട് തന്നെ ഇന്ന് എന്ത് പഠിക്കണമെന്ന് തീരുമാനിക്കും മുമ്പ് ആ കോഴ്സിന്റെ ഭാവിയിലെ തൊഴില്‍, ബിസിനസ് സാധ്യതകള്‍ കൂടി അറിഞ്ഞിരിക്കണം. ഇന്നത്തെ പ്രധാന വെല്ലുവിളിയെന്നത് അനുദിനം മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ സാധ്യതകളാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ മാറ്റങ്ങളുടെ പ്രതിഫലനം ഉന്നതവിദ്യാഭ്യാസ രംഗത്തും കാണാം.

എന്‍ജിനീയറിങ്, ഡിസൈന്‍, മെഡിക്കല്‍, ഡെന്റല്‍, അഗ്രികള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, ആര്‍ക്കിടെക്ച്ചര്‍ എന്‍ജിനീയറിങ്. പ്ലാനിങ്, ബയോടെക്‌നോളജി, ഫുഡ് ടെക്‌നോളജി, ഇന്റഗ്രേറ്റഡ് നിയമം, മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെഷീന്‍ ലേണിങ്, ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ്, ഓട്ടോമേഷന്‍, മോളിക്യുലാര്‍ ബയോളജി, ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ബയോളജി കോഴ്‌സുകള്‍, അക്കൗണ്ടിങ്, ബിസിനസ്സ് സ്റ്റഡീസ് തുടങ്ങി നിരവധി കോഴ്‌സുകളുണ്ട്.

എ ഐ. മെഷീന്‍ ലേണിങ്, ഐ ഒ ടി, റോബോട്ടിക്‌സ്, ഡേറ്റാ സയന്‍സ്, ഡേറ്റാ അനലറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിലെ ഉന്നത വിദ്യഭ്യാസ പ്രോഗ്രാമുകള്‍ക്കാണ് സമീപഭാവിയില്‍ വലിയ സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്നത്. പുത്തന്‍കാല കോഴ്സുകളുടെ തൊഴില്‍ സാധ്യതക്കൊപ്പം വിദ്യാര്‍ഥിയുടെ താത്പര്യവും അഭിരുചിയും കൂടി പരിഗണിച്ചാല്‍ മികച്ച കരിയര്‍ സ്വന്തമാക്കാം.

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഏത് കോളേജില്‍ ചേരണമെന്നത് ആശങ്കയാണ്. വിവിധ സ്ഥലങ്ങളിലെ ഓരോ കോളേജിലും ചെന്ന് വിവരങ്ങള്‍ അന്വേഷിക്കുക പ്രയാസകരമാണ്. ഇതിന് പരിഹാരമാണ് കരിയര്‍ ജേര്‍ണി. മൈക്രോടെകും, റിപ്പോര്‍ട്ടര്‍ ചാനലും ചേര്‍ന്ന് നടത്തുന്ന കരിയര്‍ ജേര്‍ണി വിദ്യാഭ്യാസ എക്‌സ്‌പോ മെയ് എട്ട് മുതല്‍ 23 വരെയാണ് നടക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി രാജ്യാന്തര വേദിയൊരുക്കുകയാണ് എക്‌സ്‌പോയുടെ ലക്ഷ്യം.

നൂറോളം കോളേജിലെ പ്രതിനിധികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് കരിയര്‍ ജേര്‍ണി ചെയ്യുന്നത്. ലോകത്തെ വിവിധ കോളേജുകളിലെ കോഴ്‌സുകളും, ഫീസുകളും, സ്‌കോളര്‍ഷിപ്പും, പ്ലേസ്‌മെന്റും തുടങ്ങി എല്ലാ കാര്യങ്ങളും കരിയര്‍ ജേര്‍ണിയിലൂടെ അറിയാന്‍ സാധിക്കും. എക്സ്പോയ്ക്ക് എത്തുന്ന വിവിധ യൂണിവേഴ്‌സിറ്റികള്‍ ചേര്‍ന്ന് നൂറ് കോടി രൂപയുടെ സ്‌കോളര്‍ഷിപ്പാണ് അനുവദിക്കുന്നത്. ഇത് എങ്ങനെ നേടിയെടുക്കാം, ബാങ്കില്‍ നിന്ന് എങ്ങനെ ലോണെടുത്ത് പഠനം നടത്താം, ഇതെല്ലാം അറിയാന്‍ കരിയര്‍ ജേര്‍ണി നിങ്ങളെ സഹായിക്കും. ഇതിനെല്ലാം പുറമെ ഓരോ കുട്ടിയുടെയും അഭിരുചി മനസിലാക്കാന്‍ സൗജന്യമായി സൈക്കോമെട്രിക്ക് പരിശോധനയും ഉണ്ട്.

Content Highlights: microtec career journey 2025 on may

dot image
To advertise here,contact us
dot image