യുഎഇയിൽ ജോലി ചെയ്യാൻ പോകുന്നോ? എങ്കിൽ കമ്പനികളിൽ നിന്ന് ഈ കാര്യങ്ങൾ ഉറപ്പ് വരുത്തണം, ഇല്ലെങ്കില്‍ വിഷമിക്കും

തൊഴിലാളികളുടെ പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് കാര്‍ഡ് തുടങ്ങിയ ഔദ്യോഗിക രേഖകള്‍ പിടിച്ചെടുക്കാന്‍ പാടില്ല

യുഎഇയിൽ ജോലി ചെയ്യാൻ പോകുന്നോ? എങ്കിൽ കമ്പനികളിൽ നിന്ന് ഈ കാര്യങ്ങൾ ഉറപ്പ് വരുത്തണം, ഇല്ലെങ്കില്‍ വിഷമിക്കും
dot image

ജോലി അന്വേഷിച്ച് കേരളത്തിൽ നിന്ന് അടക്കം ഏറ്റവും അധികം ആളുകള്‍ എത്തിച്ചേരുന്ന സ്ഥലമാണ് യുഎഇ. എന്നാൽ ഇനി ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അത്ര എളുപ്പമല്ല. യുഎഇയില്‍ തൊഴില്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ് ​ഗൾഫ് മന്ത്രാലയം. സ്വകാര്യ കമ്പനികള്‍ക്കുള്ള തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങളാണ് മന്ത്രാലയം പുറപ്പെടുവിച്ചത്. മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന നിബന്ധനകള്‍ക്ക് അനുസൃതമായി മാത്രമായിരിക്കണം നിയമനമെന്നും ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നിയമനങ്ങള്‍ ഉണ്ടാകരുതെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്.

മന്ത്രാലയം നൽകിയിരിക്കുന്ന പ്രധാന നിർദേശങ്ങൾ

  • ഒരാളെ ജോലിക്ക് എടുക്കുന്ന സമയം ഓഫര്‍ ലെറ്റര്‍ നിർബന്ധമായും നൽകണം. ഓഫര്‍ ലെറ്റര്‍ നല്‍കാത്ത സാഹചര്യമുണ്ടാകരുതെന്ന കർശന നിർദേശമുണ്ട്.
  • ഓഫര്‍ ലെറ്റര്‍ നല്‍കുമ്പോള്‍ ജോലിയുടെ സ്വഭാവം, ഡ്യൂട്ടിയുടെ സമയം, ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ കൃത്യമായി അതിൽ രേഖപ്പെടുത്തണം.
  • ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ അനുമതിയുണ്ടെങ്കിലും ഓഫര്‍ ലെറ്ററില്‍ പറയുന്നതിനേക്കാള്‍ കുറയാന്‍ പാടില്ലെന്നാണ് കര്‍ശന നിര്‍ദേശം.
  • തൊഴില്‍നിയമത്തിന് വിരുദ്ധമായ വ്യവസ്ഥകള്‍ തൊഴില്‍ കരാറില്‍ എഴുതി ചേര്‍ക്കാനും പാടില്ല.
  • തൊഴിലാളികളെ സംബന്ധിച്ചുള്ള രേഖകൾ കൃത്യമായി സൂക്ഷിച്ചുവെയ്ക്കണം.
  • തൊഴിലാളികളുടെ രേഖകളും മറ്റും മന്ത്രാലയം ആവശ്യപ്പെട്ടാൽ അത് കൃത്യമായി മന്ത്രാലയത്തിന് മുമ്പാകേ സമർപ്പിക്കണം.
  • തൊഴിലാളികളുടെ പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് കാര്‍ഡ് തുടങ്ങിയ ഔദ്യോഗിക രേഖകള്‍ പിടിച്ചെടുക്കാന്‍ പാടില്ല. അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ കൃത്യമായ നടപടി സ്വീകരിക്കും.
  • രാജ്യത്തെ തൊഴില്‍ നിയമം അനുസരിച്ച് അനുയോജ്യമായ പാര്‍പ്പിടം ഒരുക്കാത്ത കമ്പനി ഉടമകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും.
  • ഇനി അഥവാ താമസസൗകര്യം നൽകുന്നില്ലാ എന്നുണ്ടെങ്കിൽ കമ്പനി ജീവനക്കാർക്ക് താമസ അലവൻസ് നൽകണം.
  • ജോലി സമയത്ത് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ കൃത്യമായ ഉപകരണങ്ങളും നിർദേശവും നൽക്കുക.
  • അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ തൊഴിലാളികളെ ബോധവല്‍ക്കരിക്കുക
  • ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക

Content Highlights: The Gulf Ministry has tightened labor laws in the UAE. The Ministry has issued employment guidelines for private companies

dot image
To advertise here,contact us
dot image