കൃത്യസമയത്ത് വന്ന് പോകാൻ ഇത് ഫാക്ടറി ജോലി അല്ല, എന്തും ചെയ്യാൻ തയ്യാറായില്ലെങ്കിൽ സിനിമ സംഭവിക്കില്ല,' റാണ

അഭിനയ ജീവിതത്തിൽ ആദ്യമായി ഷൂട്ട് കഴിഞ്ഞ് 6 മണിക്ക് വീട്ടിലേക്ക് പോകുന്നത് തെലുങ്കിൽ സിനിമ ചെയ്യുമ്പോഴാണെന്ന് ദുൽഖറും പറഞ്ഞു

കൃത്യസമയത്ത് വന്ന് പോകാൻ ഇത് ഫാക്ടറി ജോലി അല്ല, എന്തും ചെയ്യാൻ തയ്യാറായില്ലെങ്കിൽ സിനിമ സംഭവിക്കില്ല,' റാണ
dot image

സിനിമാ മേഖലയിലെ ജോലി സമയം സംബന്ധമായ ചര്‍ച്ചകളില്‍ നിലപാടുകൾ വ്യക്തമാക്കി നിരവധി താരങ്ങളാണ് രംഗത്ത് എത്തുന്നത്. എട്ട് മണിക്കൂർ ഷിഫ്റ്റിനെ നിരവധി താരങ്ങൾ അനുകൂലിക്കുമ്പോൾ മറ്റു ചിലർ വിയോജിപ്പിക്കും പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരമൊരു സംവിധാനം ചലച്ചിത്ര നിർമാണത്തിൽ പ്രാവർത്തികമല്ലെന്ന് പറയുകയാണ് നടൻ റാണ. കൃത്യസമയത്ത് വന്ന പോകാൻ ഇതൊരു ഫാക്ടറി ജോലി അല്ലെന്നും റാണ പറഞ്ഞു. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. നടന്റെ വാദത്തെ ദുൽഖർ സൽമാനും അനുകൂലിക്കുന്നുണ്ട്.

'ഇതൊരു ജോലിയല്ല, ഇതൊരു ലൈഫ് സ്റ്റൈൽ ആണ്. ഒന്നുകിൽ അത് വേണമോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഓരോ സിനിമയും ആവശ്യപ്പെടുന്നത് ഓരോന്നാണ്. തെലുങ്കിലെ പല വൻ താരങ്ങൾക്കും സ്വന്തമായി പ്രൊഡക്ഷൻ ഹൗസുണ്ട്. അതുകൊണ്ട് തന്നെ ഒരു സിനിമയിൽ എത്രത്തോളം ബജറ്റ് കുറക്കാൻ സാധിക്കുമെന്ന ബോധ്യം അവർക്കുണ്ട്. നിശ്ചിത സമയം മാത്രം ആവശ്യപ്പെടാൻ അവർക്ക് തോന്നാറില്ല.

പറഞ്ഞ സമയത്തിനുള്ളിലോ അല്ലെങ്കിൽ അതിന് മുൻപോ സിനിമ തീർക്കാനായാൽ നല്ലത് എന്ന് മാത്രമേ ഈ താരങ്ങൾ ചിന്തിക്കുകയുള്ളൂ.
ഒമ്പത് മണിക്ക് സെറ്റിൽ വന്നിട്ട് അഞ്ച് മണിയാകുമ്പോൾ പോകാൻ ഇത് ഫാക്ടറി ഒന്നുമല്ലല്ലോ. ഒരു സ്ഥലത്ത് നമ്മൾ എട്ട് മണിക്കൂർ ഇരുന്ന് പ്രവർത്തിക്കുമ്പോൾ മികച്ചത് പുറത്തുവരുന്നത് പോലെയല്ല ഇത്. ഇതിൽ ബന്ധപ്പെട്ട ആളുകൾ ഒരു കഥ സൃഷ്ടിക്കുകയാണെന്ന് മനസിലാക്കി കൊണ്ട് അതിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായില്ലെങ്കിൽ സിനിമ സംഭവിക്കില്ല,' റാണ പറഞ്ഞു.

മലയാളത്തിലും കൃത്യമായ വർക്കിങ് ഷിഫ്റ്റ് ഇല്ലെന്നും സിനിമ പെട്ടെന്ന് തീർക്കാനാണ് ശ്രമിക്കാറുള്ളതെന്നും ദുൽഖറും പറഞ്ഞു. 'അധികമായി വരുന്ന ഒരു ദിവസം നിർമാതാവിന് നഷ്ടം വരുത്തുമെന്ന് ബോധ്യമുണ്ടെന്നും അതിനാൽ പറഞ്ഞ സമയത്തിൽ സിനിമ തീർക്കുകയാണ് ലക്ഷ്യം.

മലയാളത്തിൽ, നമ്മൾ ഷൂട്ടിങ് തുടർന്നു കൊണ്ടേയിരിക്കും. എപ്പോൾ തീരുമെന്ന കാര്യം നമുക്ക് അറിയില്ല. പക്ഷേ അത് ഭയങ്കര മികച്ചതായിരിക്കും അതുപോലെ കഠിനവും. എന്റെ ആദ്യ തെലുങ്ക് സിനിമ ചെയ്തപ്പോൾ, ആ സമയത്താണ് എന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി ഷൂട്ട് കഴിഞ്ഞ് ആറ് മണിക്ക് ഞാൻ വീട്ടിലേക്ക് പോകുന്നത്. തമിഴിലേക്ക് വന്നാൽ അവിടെയും വ്യത്യസ്തമാണ്. അവിടെ രണ്ടാമത്തെ ഞായറാഴ്ചകളെല്ലാം അവധിയാണ്', ദുൽഖർ പറഞ്ഞു.

Content Highlights: Rana reacts to working hours in the film industry

dot image
To advertise here,contact us
dot image