

തൃശൂര്‍: തൃശൂരിൽ കുളത്തില്‍ വീണ് 19കാരിക്ക് ദാരുണാന്ത്യം. ദേശമംഗലം വറവട്ടൂര്‍ വരമംഗലത്ത് വീട്ടില്‍ നാസറിന്റെ മകള്‍ ഹസ്‌നയാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ നെല്‍പ്പാടത്തിനോട് ചേര്‍ന്നുള്ള പറമ്പിലെ കുളത്തിലാണ് വീണത്. ബന്ധുക്കളായ സഹോദരിമാരും കുളത്തില്‍ വീണെങ്കിലും രണ്ടുപേരും സ്വയം നീന്തി രക്ഷപ്പെട്ടു. എന്നാല്‍ ഹസ്‌നയെ രക്ഷപ്പെടുത്താനായില്ല. വൈകിട്ട് 6.30ഓടെയാണ് അപകടം ഉണ്ടായത്.
Content Highlights: 19-Year-Old Woman Dies After Falling Into Pond in Desamangalam