

തിരുവനന്തപുരം : തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ സഹപ്രവർത്തകൻ കുത്തി പരിക്കേൽപ്പിച്ചു. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സിപിഒ അൻസാറിനാണ് കുത്തേറ്റത്. എആർ ക്യാമ്പിലെ പൊലീസുകാരൻ അനീഷാണ് കുത്തിയത്. പൊലീസ് ഉദ്യോഗസ്ഥൻ്റെ ചെവിക്കാണ് കുത്തേറ്റത്. ഗുരുതര പരിക്കില്ലയെന്നാണ് വിവരം.
തിരുവനന്തപുരം വികാസ് ഭവൻ പൊലീസ് ക്വർട്ടേഴ്‌സിലാണ് സംഭവം. അയൽവാസിയായ പൊലീസുകാരന്റെ വീട്ടിലെ കുടുംബ വഴക്ക് പരിഹരിക്കാൻ എത്തിയപ്പോൾ ആണ് ആക്രമണം നടത്തിയത്. അനീഷിനെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.
Content Highlight : A police officer was stabbed and injured by a colleague in Thiruvananthapuram