

തിരുവനന്തപുരം: ബന്ധുവിനൊപ്പം മത്സ്യം വാങ്ങാനെത്തിയ ഏഴ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. തിരുവനന്തപുരം വെമ്പായം സ്വദേശിയും മത്സ്യ വിൽപ്പനക്കാരനുമായ തേക്കട കിഴക്കുംകര വീട്ടില്‍ അസീര്‍(47) ആണ് പിടിയിലായത്. വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: fisherman who try to assault seven year old arrested