
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പെട്രോൾ പമ്പുകളിൽ മോഷണം. ബൈക്കിലെത്തിയ രണ്ടംഗ സംഘം പണം കവർന്നു. ഇന്ന് പുലർച്ചയോടെയായിരുന്നു മോഷണം. നെയ്യാറ്റിൻകര ഇന്ത്യൻ ഓയിലിലും പൊഴിയൂർ ഗോപുസ് പെട്രോൾ പമ്പിലും ആണ് മോഷണം നടന്നത്.
ഗോപുസ് പെട്രോൾ പമ്പിൽ നിന്നും പതിനായിരം രൂപയാണ് മോഷ്ടാക്കൾ കവർന്നത്. നിലവിൽ സിസിടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
content Highlights:Theft at petrol pumps in Neyyattinkara