
പാലക്കാട്: പട്ടാമ്പി ഭാരതപ്പുഴയില്‍ കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പെരുമുടിയൂര്‍ നമ്പ്രം കരുവാന്‍കുഴി മുജീബ് റഹ്‌മാന്റെ മകന്‍ മുഹമ്മദ് നാഫിയാണ് (15) മരിച്ചത്. കാണാതായ സ്ഥലത്ത് നിന്നും ഏതാനും മീറ്ററുകള്‍ക്ക് അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്.
Content Highlights: Missing Student s dead body found at Bharathappuzha