God's Plan! ഏഷ്യാ കപ്പ് തുടങ്ങും മുമ്പ് വിജയറൺ അടിക്കണമെന്ന് റിങ്കു; വീഡിയോ വൈറൽ

ടൂർണമെന്റിന്റെ ഫൈനലിൽ ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റത് കൊണ്ട് മാത്രം പ്ലെയിങ് ഇലവനിൽ കളിച്ചയാളാണ് റിങ്കു സിങ്

God's Plan! ഏഷ്യാ കപ്പ് തുടങ്ങും മുമ്പ് വിജയറൺ അടിക്കണമെന്ന് റിങ്കു; വീഡിയോ വൈറൽ
dot image

ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ തോൽപിച്ച് ഇന്ത്യ ഒൻപതാം കിരീടം സ്വന്തമാക്കിയിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യൻ ടീമിന്റെ വിജയം. ടൂർണമെന്റിൽ ഒരു മത്സരത്തിൽ പോലും കളിക്കാതെ ഫൈനലിൽ മാത്രം കളത്തിലിറങ്ങിയ റിങ്കു സിങ്ങായിരുന്നു ഇന്ത്യക്ക് വേണ്ടി വിജയറൺ കുറിച്ചത്. നേരിത്ത ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയാണ് റിങ്കു വിജയ റൺ നേടിയത്.

മത്സര ശേഷം ടൂർണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് റിങ്കു സിങ് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാവുന്നത്. ടൂർണമെന്റിന് മുമ്പ് ഒരു അഭിമുഖത്തിൽ ഈ ഏഷ്യാ കപ്പിലെ വിജയറൺ കുറിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ടൂർണമെന്റിന്റെ ഫൈനലിൽ ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റത് കൊണ്ട് മാത്രം പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ച റിങ്കുവിന് തന്റെ ആഗ്രഹം പോലെ വിജയറൺ കുറിക്കാനും സാധിച്ചു.

മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി കളിയിലെ താരമായ തിലക് വർമയും ഏഷ്യാ കപ്പ് ആരംഭിക്കുന്നതിന് മുൻ ഫൈനലിൽ മികച്ച പ്രകടനം നടത്തണമെന്ന ആഗ്രഹം പറഞ്ഞിരുന്നു.

ദുബായിൽ നടന്ന കലാശപ്പോരിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ വീഴ്ത്തിയത്. ഇന്ത്യയുടെ ഒൻപതാം ഏഷ്യാ കപ്പ് കിരീടമാണിത്. പാകിസ്താനെ 147 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ രണ്ട് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 53 പന്തിൽ 69 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ വിജയശിൽപി.

Content Highlights- Rinku Singh Prediction Before asiacup goes Viral

dot image
To advertise here,contact us
dot image