കോഴിക്കോട് ഇങ്ങാപ്പുഴയില്‍ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം; രണ്ട് പേര്‍ക്ക് പരിക്ക്

ഈങ്ങാപ്പുഴ കാക്കവയലിലാണ് ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിച്ചത്

dot image

കോഴിക്കോട്: കോഴിക്കോട് ഇങ്ങാപ്പുഴയില്‍ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഈങ്ങാപ്പുഴ കാക്കവയലിലാണ് ബൈക്കുകള്‍ തമ്മില്‍ കൂട്ടി ഇടിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഒരു അതിഥി തൊഴിലാളിക്കും മലയാളി യുവാവിനുമാണ് പരിക്കേറ്റത്. വിനീത്, ബബ്‌ലു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

content highlights: A young man dies tragically in a bike accident in Ingapuzha, Kozhikode; two people injured

dot image
To advertise here,contact us
dot image