
കോഴിക്കോട് : കോഴിക്കോട് വടകരയില്‍ പതിനാലുകാരന്‍ നീന്തലിനിടെ മുങ്ങി മരിച്ചു.താഴെങ്ങാടി ചിറക്കല്‍ കുളത്തില്‍ നീന്തുന്നതിനിടെയാണ് അപകടം. താഴെങ്ങാടി ചേരാന്‍ വിട അസ്ലമിന്റെ മകന്‍ സഹല്‍ ആണ് അപകടത്തില്‍ പെട്ടത്. കടമേരി ആര്‍ എ സി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്ന് ഉച്ചയോടെ കൂട്ടുകാരനൊപ്പം നീന്താനെത്തിയതായിരുന്നു.
ഇതിനിടെ സഹല്‍ മുങ്ങി പോവുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കുട്ടിയെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വടകരയില്‍ നിന്നും അഗ്‌നിരക്ഷസേനയും സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
content highlights : Fourteen-year-old boy drowns after going swimming with friend