കോഴിക്കോട് എംഡിഎംഎയുമായി ദുബൈ ആരോഗ്യവകുപ്പിലെ മലയാളി ജീവനക്കാരന്‍ പിടിയില്‍

കുറ്റ്യാടി മൊകേരി സ്വദേശി ഷഹാസിനെയാണ് പൊലീസ് പിടികൂടിയത്

dot image

കോഴിക്കോട്: കല്ലാച്ചിയില്‍ വന്‍ എംഡിഎംഎ വേട്ട. 25.55 ഗ്രാം എംഡിഎംഎയുമായി പൊലീസ് ഒരാളെ പിടികൂടി. കുറ്റ്യാടി മൊകേരി സ്വദേശി ഷഹാസിനെയാണ് പൊലീസ് പിടികൂടിയത്.

ദുബൈ ആരോഗ്യവകുപ്പില്‍ ജീവനക്കാരനാണ് ഷഹാസ്. പ്രതി സഞ്ചരിച്ച ബുള്ളറ്റും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

അതേ സമയം, കുന്ദമംഗലം എംഡിഎംഎ കേസില്‍ ഒരു പ്രതി കൂടി പിടിയിലായി. 11ാം പ്രതി മുണ്ടിക്കൽതാഴം സ്വദേശി ഷാഹുൽ ഹമീദാണ് പിടിയിലായത്. പ്രതി ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് എംഡിഎംഎ എത്തിച്ച് ചില്ലറ വില്പന നടത്തുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.

content highlights: Malayali employee of Dubai Health Department arrested with MDMA in Kozhikode

dot image
To advertise here,contact us
dot image