

കൊല്ലം : കൊല്ലത്ത് സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. മേവറത്ത് പ്രവർത്തിക്കുന്ന വിങ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.
റിവിഷൻ പെൻഡിങ്ങായത് ചോദ്യം ചെയ്തായിരുന്നു മർദ്ദനമെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. കൈക്ക് പരിക്കേറ്റ വിദ്യാർത്ഥി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
Content Highlight : Complaint alleges teacher assaulted Plus One student at private tuition center in Kollam. The complaint is against a company called Wings, which operates in Mevaram.