യാത്രക്കിടെ രണ്ടരവയസുകാരനെ ബസിൻ്റെ എഞ്ചിൻ ബോണറ്റിൽ 'മറന്നുവെച്ചു'; മിനിറ്റുകള്‍ക്കകം ഓടിയെത്തി അമ്മ

ബസ് യാത്ര അവസാനിച്ചപ്പോഴാണ് കുട്ടി എഞ്ചിൻ ബോണറ്റിൽ ഒറ്റയ്ക്കിരിക്കുന്നത് ജീവനക്കാര്‍ ശ്രദ്ധിച്ചത്

യാത്രക്കിടെ രണ്ടരവയസുകാരനെ ബസിൻ്റെ എഞ്ചിൻ ബോണറ്റിൽ 'മറന്നുവെച്ചു'; മിനിറ്റുകള്‍ക്കകം ഓടിയെത്തി അമ്മ
dot image

കോഴിക്കോട്: ബസ് യാത്രക്കിടെ എഞ്ചിൻ ബോണറ്റിൽ രണ്ടര വയസുള്ള മകനെ മറുന്നുവെച്ച് അമ്മ. കോഴിക്കോട് നാദപുരത്തായിരുന്നു സംഭവം. ബസ് യാത്ര അവസാനിച്ചപ്പോഴാണ് കുട്ടിഎഞ്ചിൻ ബോണറ്റിൽ ഒറ്റയ്ക്കിരിക്കുന്നത് ജീവനക്കാര്‍ ശ്രദ്ധിച്ചത്. കൂടെ ആരെയും കാണാത്തതിനാല്‍ കുട്ടിയോട് കാര്യം തിരക്കി. എന്നാല്‍ ഫലമുണ്ടായില്ല.

പിന്നീട് പൊലീസിനെ വിവരമറിയിക്കാന്‍ തീരുമാനിച്ചപ്പോഴേക്കും മറന്നുവെച്ച കുട്ടിയെ തേടി പരിഭ്രാന്തിയില്‍ അമ്മയെത്തി. കുഞ്ഞ് കൂടെയുണ്ടായിരുന്ന കാര്യം മറന്നുപോയെന്നായിരുന്നു അമ്മയുടെ മറുപടി. ഓര്‍ക്കാട്ടേരിക്ക് സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്നാണ് വടകര-വളയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും കയറിയത്.

Content Highlights: mother places two and half year old son on gearbox during bus journey

dot image
To advertise here,contact us
dot image