'കാശിക്ക് പോയി അവിടെ ദൈവത്തിൽ അലിയും'; അച്ഛൻ മൊബൈൽ പിടിച്ചുവാങ്ങിയതിൻ്റെ ദേഷ്യത്തിൽ വീടുവിട്ട് വിദ്യാർത്ഥി

ചൊക്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

'കാശിക്ക് പോയി അവിടെ ദൈവത്തിൽ അലിയും'; അച്ഛൻ മൊബൈൽ പിടിച്ചുവാങ്ങിയതിൻ്റെ ദേഷ്യത്തിൽ വീടുവിട്ട് വിദ്യാർത്ഥി
dot image

കണ്ണൂര്‍: ഓണ്‍ലൈന്‍ ഗെയിം പതിവാക്കുകയും പണം നഷ്ടമാകുകയും ചെയ്തതോടെ പിതാവ് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി വീടുവിട്ടു. കണ്ണൂരിലെ കരിയാട് പുളിയനമ്പ്രത്താണ് സംഭവം.

കുട്ടിയെ ശനിയാഴ്ച മുതലാണ് കാണാതായത്. വിദ്യാര്‍ത്ഥി എഴുതിയതെന്ന് കരുതുന്ന കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 'ഞാന്‍ കാശിയിലേക്ക് പോകുന്നു. ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോട് അലിയും' എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. സംഭവത്തില്‍ ചൊക്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights- A student reportedly left home after his father took away his mobile phone, following an argument over the issue. The family and authorities are looking into the matter to trace the student

dot image
To advertise here,contact us
dot image