ജ്യൂസെന്ന് തെറ്റിദ്ധരിച്ച് കുളമ്പ് രോഗത്തിനുള്ള മരുന്ന് കഴിച്ചു; ആലത്തൂരിൽ രണ്ട് കുട്ടികൾ ആശുപത്രിയിൽ

ജ്യൂസ് കുപ്പിയില്‍ നിറച്ച് വച്ചിരുന്ന മരുന്നാണ് കുട്ടികള്‍ ജ്യൂസെന്ന് തെറ്റിദ്ധരിച്ച് കുടിച്ചത്

ജ്യൂസെന്ന് തെറ്റിദ്ധരിച്ച് കുളമ്പ് രോഗത്തിനുള്ള മരുന്ന് കഴിച്ചു; ആലത്തൂരിൽ രണ്ട് കുട്ടികൾ ആശുപത്രിയിൽ
dot image

പാലക്കാട്: ആലത്തൂരില്‍ ജ്യൂസാണെന്ന് തെറ്റിദ്ധരിച്ച് കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച സഹോദരങ്ങള്‍ ആശുപത്രിയില്‍. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശികളായ പത്തും ആറും വയസുള്ള കുട്ടികളാണ് മരുന്ന് കുടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച്ച് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. കുപ്പിയില്‍ നിറച്ച് വച്ചിരുന്ന മരുന്നാണ് കുട്ടികള്‍ ജ്യൂസെന്ന് തെറ്റിദ്ധരിച്ച് കുടിച്ചത്.

രുചിവ്യത്യാസം തോന്നിയപ്പോള്‍ മരുന്ന് തുപ്പിക്കളഞ്ഞു. എന്നാല്‍ കുളമ്പ് രോഗത്തിന് പുരട്ടുന്ന മരുന്നില്‍ അമ്‌ളത്തിന്റെ സാന്നിധ്യം ഉള്ളതിനാല്‍ വായിക്കും തൊണ്ടയ്ക്കും പൊള്ളലേറ്റു. കുട്ടികള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Content Highlight; Two Children Hospitalized After Drinking Medicine Mistaken for Juice

dot image
To advertise here,contact us
dot image