തലശ്ശേരി നഗരസഭ വൈസ് ചെയര്മാന് വാഴയില് ശശി നിര്യാതനായി

മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര് എ എന് ഷംസീര് എന്നിവര് അനുശോചിച്ചു

തലശ്ശേരി നഗരസഭ വൈസ് ചെയര്മാന് വാഴയില് ശശി നിര്യാതനായി
dot image

തലശ്ശേരി: നഗരസഭ വൈസ് ചെയര്മാനും സിപിഐഎം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ വാഴയില് ശശി (65) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. ദുഖസൂചകമായി തലശ്ശേരി നഗസരത്തില് ഉച്ചയ്ക്ക് രണ്ട് മണി മുതല് വൈകീട്ട് നാല് വരെ ഹര്ത്താര് ആചരിക്കും. തുടര്ന്ന് അനുശോചന യോഗം ചേരും. സിപിഐഎം ഏരിയ കമ്മിറ്റി ഓഫിസിലും നഗരസഭ ഓഫീസ് പരിസരത്തും മൃതദേഹം പൊതുദര്ശനത്തിന് വെക്കും.

സംസ്കാരം വൈകീട്ട് നാലിന് നിദ്ര തീരത്ത്. വാഴയില് ശശിയുടെ നിര്യാണത്തില് മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര് എ എന് ഷംസീര് എന്നിവര് അനുശോചിച്ചു. നിരന്തരം കാണുകയും എപ്പോഴും സംസാരിക്കുകയും ചെയ്യുന്ന ഒരാള്കൂടി പോവുകയാണ്. ജേഷ്ഠസഹോദരനായും സഖാവായും ഏറെ അടുത്ത ബന്ധമായിരുന്നു അദ്ദേഹവുമായി എന്ന് സ്പീക്കര് അനുസ്മരിച്ചു.

അരനൂറ്റാണ്ടുകാലം തലശ്ശേരിയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു വാഴയില് ശശി. ബീഡിത്തൊഴിലാളിയായി ജീവിതം ആരംഭിച്ച് സംഘടനാരംഗത്തേക്ക് കടന്നുവന്ന് ജനങ്ങളുടെ ഹൃദയത്തില് ചേക്കേറിയ സഖാവിന്റെ മരണം തീരാനഷ്ടം തന്നെയാണ് എന്ന് സ്പീക്കര് അനുസ്മരണ സന്ദേശത്തില് അറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്ത്തകരുടെയും ദുഃഖത്തില് പങ്കുചേരുന്നതായും സ്പീക്കര് അറിയിച്ചു.

dot image
To advertise here,contact us
dot image