കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട; ഏഴായിരം ലിറ്റർ സ്പിരിറ്റുമായി ഒരാൾ അറസ്റ്റിൽ

തൃശൂരിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു

dot image

കണ്ണൂർ: പഴയങ്ങാടി രാമപുരത്ത് വൻ സ്പിരിറ്റ് വേട്ട. ഒരാൾ അറസ്റ്റിലായി. കാസർകോട് സ്വദേശി മൂസക്കുഞ്ഞി എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് ഏഴായിരത്തോളം ലിറ്റർ സ്പിരിറ്റ് പിടികൂടി. മരപ്പൊടി നിറച്ച ചാക്കുകളിൽ കന്നാസിൽ നിറച്ചാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്. തൃശൂരിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു.

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ അഞ്ച് കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായിരുന്നു. മാവേലിക്കര പള്ളിക്കൽ പ്രവീൺ (23), ചാരുംമൂട് വെട്ടത്തുചിറയിരം അനന്തകൃഷ്ണൻ(24), തെക്കേക്കര ശാന്ത് ഭവനിൽ മിഥുൻ(24), ഭരണിക്കാവ് സജിത് ഭവനിൽ സജിത്(21) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന് നാല് ലക്ഷത്തോളം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കായംകുളത്തേക്ക് ബസ് കാത്തിരിക്കവെയാണ് നാലു പേരും അറസ്റ്റിലാകുന്നത്.

dot image
To advertise here,contact us
dot image