'പിരീയഡ്‌സ് സമയത്തെ ഷൂട്ടിങ്, വസ്ത്രം മാറാന്‍ ഹോട്ടലില്‍ പോകണം എന്ന് പറഞ്ഞപ്പോള്‍ അവർ സമ്മതിച്ചില്ല'; പാർവതി

സിനിമയുടെ ഷൂട്ടിങ്ങിനിടെ റൂമിൽ പോയി വസ്ത്രം മാറാൻ അന്നവർ അനുവദിച്ചില്ലെന്നും തനിക്ക് പിരീയഡ്‌സ് ആണെന്ന് ഉറക്കെ വിളിച്ച് പറയേണ്ടി വന്നുവെന്നും നടി പറഞ്ഞു.

'പിരീയഡ്‌സ് സമയത്തെ ഷൂട്ടിങ്, വസ്ത്രം മാറാന്‍ ഹോട്ടലില്‍ പോകണം എന്ന് പറഞ്ഞപ്പോള്‍ അവർ സമ്മതിച്ചില്ല'; പാർവതി
dot image

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സ്ഥിരമായി സംസാരിക്കാറുള്ള നടിയാണ് പാര്‍വതി തിരുവോത്ത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലുമെല്ലാം നടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ വേണമെന്ന് നടി നിരന്തരം വാദിച്ചിരുന്നു. ഇപ്പോഴിതാ തമിഴ് സിനിമയുടെ സെറ്റിൽ തനിക്ക് നേരിട്ട ഒരു അനുഭവം പങ്കിടുകായാണ് നടി ഇപ്പോൾ.

ധനുഷ് നായകനായ മരിയാന്‍ സിനിമയിൽ പാർവതി ആയിരുന്നു നായിക. 2013 ൾ ഭാരത് ബാലയുടെ സംവിധനത്തിലാണ് ഈ സിനിമ റിലീസ് ചെയ്തത്. സിനിമയുടെ ഷൂട്ടിങ്ങിനിടെ റൂമിൽ പോയി വസ്ത്രം മാറാൻ അന്നവർ അനുവദിച്ചില്ലെന്നും തനിക്ക് പിരീയഡ്‌സ് ആണെന്ന് ഉറക്കെ വിളിച്ച് പറയേണ്ടി വന്നുവെന്നും നടി പറഞ്ഞു. അതിനോടെങ്ങനെ പ്രതികരിക്കണമെന്ന് അവര്‍ക്ക് ഒരു ഐഡിയയുമില്ലായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു. ഹൗട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ വെളിപ്പെടുത്തൽ.

'തമിഴില്‍ മരിയാന്‍ എന്ന സിനിമ ചെയ്തു. ഒരു ദിവസത്തെ ഷൂട്ടില്‍ ഞാന്‍ പൂര്‍ണമായും വെള്ളത്തില്‍ നനഞ്ഞ് ഹീറോ റൊമാന്‍സ് ചെയ്യുന്ന സീനാണ്. ഞാന്‍ മാറ്റാന്‍ വസ്ത്രമെടുത്തിരുന്നില്ല. എന്റെ കാര്യങ്ങള്‍ നോക്കാന്‍ ഒപ്പം ആളുകളില്ല. ഒരു ഘട്ടമെത്തിയപ്പോള്‍ ഹോട്ടല്‍ റൂമില്‍ പോയി വസ്ത്രം മാറണമെന്ന് എനിക്ക് പറയേണ്ടി വന്നു. പറ്റില്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഉറക്കെ എനിക്ക് പീരിയഡ്‌സ് ആണ്, എനിക്ക് പോകണം എന്ന് പറഞ്ഞു. അതിനോടെങ്ങനെ പ്രതികരിക്കണമെന്ന് അവര്‍ക്ക് ഒരു ഐഡിയയുമില്ലായിരുന്നു', പാര്‍വതി പറയുന്നു. ആ സിനിമയുടെ സെറ്റിൽ അന്ന് താനടക്കം മൂന്ന് സ്ത്രീകൾ മാത്രമേ ഉണ്ടായിരുന്നവുള്ളൂവെന്നും പാർവതി കൂട്ടിച്ചേർത്തു.

2006 ൽ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് പാർവതി തിരുവോത്ത്. ആ വർഷം തന്നെ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം പുത്തെടുക്കാൻ പാർവതിയ്ക്കായി. പിന്നീട് മരിയാൻ, ബാഗ്ലൂർ ഡേയ്‌സ്, എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ടേക്ക് ഓഫ്, ഉയരെ, കൂടെ എന്നീ നിരവധി ചിത്രങ്ങളിലൂടെ മികച്ച പ്രകടനമാണ് പാർവതി കാഴ്ചവച്ചത്. മലയാളത്തിന് പുറമേ ബോളിവുഡിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാവുന്ന ‘ഐ നോബഡി’ എന്നീ ചിത്രങ്ങളാണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

Content Highlights:  Actor Parvathy Thiruvoth has spoken about an unfortunate experience she encountered on the sets of a Tamil film. Sharing her experience candidly, she highlighted the challenges faced during the shoot. Her remarks have once again brought attention to the issues faced by actors on film sets.

dot image
To advertise here,contact us
dot image