
ഇടുക്കി: ഇടുക്കി ജില്ലയിലെ ജല വിനോദങ്ങളും സാഹസിക വിനോദങ്ങളും നിരോധിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഈ മാസം 17 വരെയാണ് നിയന്ത്രണം. ഖനന പ്രവര്‍ത്തനങ്ങള്‍ക്കും മണ്ണെടുപ്പിനും നിരോധനം ഏര്‍പ്പെടുത്തി. മൂന്നാര്‍ ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രികാല ഗതാഗതവും നിരോധിച്ചു. പകല്‍ സമയങ്ങളില്‍ ഗ്യാപ് റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിംഗും പാടില്ല.
Content Highlights: Temporary restriction on night traffic on Munnar Gap Road