പൊലീസ് കസ്റ്റഡിയിൽ നിന്ന് ട്രെയിലർ ലോറി കടത്തി; കാണാതായത് രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനം

സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

പൊലീസ് കസ്റ്റഡിയിൽ നിന്ന് ട്രെയിലർ ലോറി കടത്തി; കാണാതായത് രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനം
dot image

കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ നിന്ന് ട്രെയിലര്‍ ലോറി കടത്തിക്കൊണ്ടുപോയി. ഇന്ന് രാവിലെയാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന DD-03-T-9712 നമ്പര്‍ ട്രെയിലര്‍ ലോറി കാണാതായത്. കാക്കനാട് രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനമാണ് കടത്തിക്കൊണ്ടുപോയത്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Content Highlights: A trailer lorry was reportedly taken away while it was in police custody

dot image
To advertise here,contact us
dot image