

കൊച്ചി: പാലക്കുഴ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണം സിപിഐഎമ്മിന് നഷ്ടപ്പെട്ടു. സിപിഐഎം ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ സിപിഐയും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും ഒരുമിച്ചതോടെയാണ് ഭരണ നഷ്ടം. ആറിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് ബാങ്ക് പ്രസിഡന്റ് എന്‍ കെ ജോസിനെതിരെ അവിശ്വാസപ്രമേയം പാസാക്കിയത്. സിപിഐഎം-6. സിപിഐ-3, കോണ്‍ഗ്രസ്-3, കേരള കോണ്‍ഗ്രസ് എം-1 എന്നിങ്ങനെയാണ് ഇവിടുത്തെ അംഗബലം.
കേരളകോണ്‍ഗ്രസ് എം പ്രതിനിധി പുതിയ പ്രസിഡന്റായേക്കും. നീക്കം ജനാധിപത്യവിരുദ്ധമെന്ന് ആരോപിച്ച് സിപിഐഎം പാലക്കുഴ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. കഴിഞ്ഞ കുറച്ചുകാലങ്ങളായി പാലക്കുഴയില്‍ സിപിഐ, സിപിഐഎം പോര് രൂക്ഷമാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കുഴ ഗ്രാമപഞ്ചായത്തില്‍ സിപിഐഎമ്മിന് ഏക അംഗമേ ഉണ്ടായിരുന്നുള്ളൂ. ഇയാളുടെ നേതൃത്വത്തിൽ ഇരുന്നൂറുപേർ സിപിഐഎം വിട്ട് സിപിഐയില്‍ എത്തിയതോടെയാണ് പ്രദേശത്ത് സിപിഐഎം-സിപിഐ തര്‍ക്കം ഉടലെടുത്തത്.
Content Highlights: CPI(M) has lost control of the Palakkuzha Service Cooperative Bank after a no-confidence motion succeeded with the support of CPI, Congress, and Kerala Congress (M).