

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്തിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ ദീപേഷ് കുമാറാണ് പിടിയിലായത്. 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടിയിലായത്.
ഗോഡൗണിന് നമ്പര്‍ ഇട്ടുനല്‍കുന്നതിനാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലന്‍സ് ഡിവൈഎസ്പി വര്‍ഗ്ഗീസ് ടി എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ദീപേഷിന്റെ സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു.
Content Highlights: Bribe Panchayat official arrested by Vigilance in Kochi