പാകിസ്താൻ സൂപ്പർ ലീ​ഗ് മെയ് 17 മുതൽ പുനരാരംഭിക്കുന്നു; മെയ് 25ന് ഫൈനൽ

ടൂർണമെന്റിൽ വിദേശതാരങ്ങൾ കളിക്കുമോയെന്നതിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങളില്ല

dot image

ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾക്ക് അവസാനമായതിന് പിന്നാലെ പാകിസ്താൻ സൂപ്പർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റും പുനരാരംഭിക്കുന്നു. മെയ് 17 മുതൽ പാകിസ്താൻ സൂപ്പർ ലി​ഗ് പുനരാരംഭിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‍വി സ്ഥിരീകരിച്ചു. ടൂർണമെന്റിൽ ഇനി എട്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പാകിസ്താൻ തന്നെയാണ് ടൂർണമെന്റിന് വേദിയാകുക. ടൂർണമെന്റിൽ വിദേശതാരങ്ങൾ കളിക്കുമോയെന്നതിൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങളില്ല.

'പാകിസ്താൻ സൂപ്പർ ലീ​ഗ് എവിടെ നിർത്തിയോ അവിടെ നിന്നും പുനരാരംഭിക്കുന്നു. ആറ് ടീമുകൾക്ക് ഭയമില്ലാതെ കളി തുടരാം. ക്രിക്കറ്റിനെ ആഘോഷിക്കുക. മെയ് 17 മുതൽ എട്ട് ആവേശകരമായ മത്സരങ്ങൾ ആരംഭിക്കുന്നു. മെയ് 25ന് ഫൈനൽ നടക്കും. എല്ലാ ടീമുകൾക്കും ആശംസകൾ.' മൊഹ്സിൻ നഖ്‍വി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ മെയ് 17 മുതൽ പുനരാരംഭിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലിൽ 17 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ജൂൺ മൂന്നിനാണ് ഐപിഎല്ലിന്റെ ഫൈനൽ നടക്കുക.

Content Highlights: PSL 2025 to restart from May 17; final on May 25

dot image
To advertise here,contact us
dot image