
ബെംഗളൂരും: കര്‍ണാടകയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് മറിച്ച് കുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂര്‍ കൊളക്കാട് സ്വദേശി അതുല്‍-അലീന ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള കുഞ്ഞാണ് അപകടത്തില്‍ മരിച്ചത്. ചന്നപ്പട്ടണയില്‍ വെച്ചായിരുന്നു അപകടം.
ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ കാറിലേക്ക് പിന്നില്‍ നിന്ന് വന്ന ബസ് ഇടിക്കുകയും ചെയ്തു. മാതാപിതാക്കളുടെ പരിക്കും ഗുരുതരമാണ്.
Content Highlights: A Malayali family car accident in karnataka baby died