പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ യുവാവിൻ്റെ അക്രമം; ജനൽ ചില്ലുകളും കസേരകളും അടിച്ചു തകർത്തു

രോഗിയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയ മുണ്ടക്കയം സ്വദേശി ലോറൻസാണ് അതിക്രമം നടത്തിയത്

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ യുവാവിൻ്റെ അക്രമം; ജനൽ ചില്ലുകളും കസേരകളും അടിച്ചു തകർത്തു
dot image

കൊച്ചി: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ യുവാവിൻ്റെ അക്രമം. ആശുപത്രിയുടെ ജനൽ ചില്ലുകളും കസേരകളും അക്രമി തല്ലി തകർത്തു. രോഗിയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയ മുണ്ടക്കയം സ്വദേശി ലോറൻസാണ് അതിക്രമം നടത്തിയത്.

ഡോക്ടറെ കാണാൻ കാത്തിരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ യുവാവ് പ്രകോപിതനായി അക്രമം അഴിച്ച് വിടുകയായിരുന്നു. യുവാവിനെ തടയാൻ ആശുപത്രി ജീവനക്കാർ ശ്രമിച്ചെങ്കിലും പുലർച്ചെ വരെ അതിക്രമം തുടർന്നു.

ആശുപത്രിയിലെ പുതിയ ഓ പി ബ്ലോക്കിലെ ജനാല ചില്ലുകളും അടിച്ചു തകർത്തു. പൊലീസിനെ അറിയിച്ചെങ്കിലും എത്താൻ വൈകിയെന്നാണ് ആശുപത്രി അധികൃതരുടെ ആരോപണം. ലോറൻസിന് മാനസിക പ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image