റാന്നിയില്‍ ഒരാളെ കുത്തിക്കൊന്നു; സുഹൃത്തിന് ഗുരുതര പരിക്ക്
27 Dec 2021 4:09 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ റാന്നിക്ക് അടുത്ത് വെച്ചൂച്ചിറ കുരുമ്പന്‍ മൂഴിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. കുരുമ്പന്‍മൂഴി കണ്ണാടില് വീട്ടില്‍ ജോളി ജോണ്‍(53) ആണ് മരിച്ചത്. കുത്തേറ്റ ഉടന്‍ തന്നെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ ജോളിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഞായറാഴ്ച്ച എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. കുറുമ്പന്‍മുഴി സ്വദേശി സാബുവാണ് കുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കത്തിക്കുത്തേറ്റ ചാത്തന് തറ വടക്കേ മുറിയില്‍ ബാബു ജോസഫിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതി സാബുവിനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നിതിടെയാണ് ബാബു ജോസഫിന് കുത്തേറ്റത്. ഇയാളെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
- TAGS:
- Murder
- MAN KILLED
- Crime