നെയ്യാറ്റിന്‍കരയില്‍ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റിന് വെട്ടേറ്റു
പശുവണ്ണാറ സ്വദേശി പ്രേംരാഗിനാണ് വെട്ടേറ്റത്
6 March 2022 8:04 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നെയ്യാറ്റിന്‍കര: ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റിന് വെട്ടേറ്റു. നെയ്യാറ്റിന്‍കര കീഴാറൂരില്‍ പശുവണ്ണാറ സ്വദേശി പ്രേംരാഗിനാണ് വെട്ടേറ്റത്. തലയ്ക്ക് വെട്ടേറ്റ പ്രേംരാഗിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിയ സഹോദരങ്ങള്‍ പിടിയില്‍
അടൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ സഹോദരങ്ങള്‍ പിടിയില്‍. സുനില്‍ മാഞ്ഞാലിയെ രണ്ട് പേര് ചേര്‍ന്ന് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. കേസില്‍ സഹോദരങ്ങളായ കടമ്പനാട് തുവയൂര്‍ സ്വദേശികളായ ശ്രീനാഥ്, ശ്രീരാജ് എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച വൈകീട്ട് മാഞ്ഞാലി ജംഗ്ഷനില്‍ വെച്ചായിരുന്നു ആക്രമണം. സുനിലിന്റെ പുറത്തും മുതുകിലുമായി ആഴത്തില്‍ വെട്ടേറ്റിരുന്നു. പിന്നില്‍ ആര്‍എസ്എസ് ആണെന്നായിരുന്നു സിപിഐഎം ആരോപണം.
STORY HIGHLIHTS: DYFI unit president attacked in Neyyattinkara