Top

''ഇത്തരത്തില്‍ ഒരു മികച്ച ബൗളര്‍ ഉണ്ടായിട്ട് അവനെ ഉപയോഗിക്കാന്‍ അറിയില്ലെങ്കില്‍ നീ ക്യാപ്റ്റന്‍ അല്ല''

ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരെക്കൊണ്ട് ആദ്യ ഓവറുകളില്‍ ബോള്‍ ചെയ്യിപ്പിച്ചതിനു പകരം ജസ്പ്രീത് ബുംറയെ ഉപയോഗിക്കണമായിരുന്നുവെന്ന് സഹീര്‍ പറയുന്നു.

26 Oct 2021 1:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇത്തരത്തില്‍ ഒരു മികച്ച ബൗളര്‍ ഉണ്ടായിട്ട് അവനെ ഉപയോഗിക്കാന്‍ അറിയില്ലെങ്കില്‍ നീ ക്യാപ്റ്റന്‍ അല്ല
X

ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്താനെതിരായ തോല്‍വിക്ക് ശേഷം ടീം ഇന്ത്യക്കും നായകന്‍ വിരാട് കോഹ്ലിക്കും വിമര്‍ശനങ്ങളുടെയും ട്രോളുകളുടെയും പെരുമഴയാണ്. ഇന്ത്യയുടെ മുന്‍ താരങ്ങള്‍ക്കു പുറമേ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തുനിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നു.

അതിനും പുറമേ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരേ വര്‍ംീയ വിമര്‍ശനവും ഉയര്‍ന്നുവന്നു. ടീം ഇന്ത്യയിലെ ഏക മുസ്ീം മതവിശ്വാസിയായ ഷമി 'ഒത്തുകളിക്കുകയായിരുന്നു' എന്നാണ് ചില സംഘപരിവാര്‍ സോഷ്യല്‍മീഡിയ ടീമുകള്‍ പ്രചരിപ്പിച്ചത്.

ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍ ആയിരുന്ന മുന്‍ താരം ഇപ്പോള്‍ ടീം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ വിമര്‍ശിക്കുന്നതാണ് ശ്രദ്ധേയമാകുന്നത്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരെക്കൊണ്ട് ആദ്യ ഓവറുകളില്‍ ബോള്‍ ചെയ്യിപ്പിച്ചതിനു പകരം ജസ്പ്രീത് ബുംറയെ ഉപയോഗിക്കണമായിരുന്നുവെന്ന് സഹീര്‍ പറയുന്നു.

''നിങ്ങള്‍ക്ക് മത്സരത്തിന് മുന്‍പ് വിവിധ പദ്ധതികള്‍ ഉണ്ടായിരിക്കാം. പക്ഷെ മത്സരത്തിലായിരിക്കുമ്പോള്‍ സാഹചര്യത്തിന് അനുസരിച്ച് പോകേണ്ടതുണ്ട്. പല പദ്ധതികളും മാറ്റേണ്ടതായി വന്നേക്കാം. ബുംറയെ മറ്റൊരു രീതിയില്‍ ഉപയോഗിക്കാമായിരുന്നു. മത്സരം അവസാനിക്കുമ്പോള്‍ ടീമിലെ ഏറ്റവും മികച്ച ബൗളറായ ബുംറയ്ക്ക് തന്റെ ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചിരുന്നില്ല,'' സഹീര്‍ വ്യക്തമാക്കി.

''തുടക്കത്തില്‍ മൂന്നാം ഓവര്‍ വരെ കാത്തിരിക്കാതെ ബുംറയെ നേരത്തെ ഉപയോഗിക്കണമായിരുന്നു. ചിലപ്പോള്‍ കാര്യങ്ങള്‍ മാറി മറിയുമായിരുന്നു. ഇതെല്ലാം ചിന്തിക്കേണ്ട ഒന്നാണ്. നിങ്ങളുണ്ടാക്കിയ പദ്ധതിയില്‍ ഉറച്ച് നില്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും പാക്കിസ്ഥാന്‍ ഓപ്പണര്‍മാര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാകില്ല,'' സഹീര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories