കേരളത്തിനു വീണ്ടും 'ശ്രീ'ത്വം; രഞ്ജി ട്രോഫിക്കുള്ള ടീമായി
ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശ്രീശാന്ത് കേരളത്തിനു വേണ്ടി രഞ്ജിയില്‍ കളിക്കാനൊരുന്നത്.
26 Dec 2021 1:07 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രഞ്ജി ട്രോഫി ടൂര്‍ണമെന്റിന്റെ പുതിയ സീസണിനുള്ള കേരളത്തിന്റെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയില്‍ സ്റ്റാര്‍ ബാറ്റര്‍ സഞ്ജു സാംസണാണ് കേരളത്തെ നയിച്ചിരുന്നതെങ്കില്‍ രഞ്ജിയില്‍ മറ്റൊരു പരിചയസമ്പന്നനായ സച്ചിന് ബേബിയാണ് ക്യാപ്റ്റന്‍.
സഞ്ജു ടീമിലുണ്ട്. അതേസമയം ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തിയ പേസര്‍ എസ്. ശ്രീശാന്തിന്റെ സാന്നിദ്ധ്യമാണ് ശ്രദ്ധേയമാകുന്നത്. ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശ്രീശാന്ത് കേരളത്തിനു വേണ്ടി രഞ്ജിയില്‍ കളിക്കാനൊരുന്നത്.
എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. 2022 ജനുവരി 13 മുതല്‍ വിദര്‍ഭയുമായിട്ടാണ് കേരളത്തിന്റെ ആദ്യത്തെ മല്‍സരം. ജനുവരി 20നാരംഭിക്കുന്ന രണ്ടാമങ്കത്തില്‍ കേരളം കരുത്തരായ ബംഗാളുമായും കൊമ്പുകോര്‍ക്കും. ജനുവരി 27 മുതല്‍ 30 വരെ രാജസ്ഥാന്, ഫെബ്രുവരി മൂന്ന് മുതല്‍ ആറു വരെ ത്രിപുര, ഫെബ്രുവരി 10 മുതല്‍ 13 വരെ ഹരിയാന എന്നിവരുമായിട്ടാണ് കേരളത്തിന്റെ ശേഷിച്ച ഗ്രൂപ്പ് മല്‍സരങ്ങള്‍.