Top

രഞ്ജിയില്‍ നാലാം സെഞ്ചുറി; കണ്ണീരണിഞ്ഞ് സര്‍ഫറാസ് ഖാന്റെ ആഘോഷം; ട്വിറ്ററില്‍ പങ്കുവെച്ച് ബിസിസിഐയും ഡല്‍ഹി ക്യാപിറ്റലും

23 Jun 2022 8:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രഞ്ജിയില്‍ നാലാം സെഞ്ചുറി; കണ്ണീരണിഞ്ഞ് സര്‍ഫറാസ് ഖാന്റെ ആഘോഷം; ട്വിറ്ററില്‍ പങ്കുവെച്ച് ബിസിസിഐയും ഡല്‍ഹി ക്യാപിറ്റലും
X

ബംഗളൂരു: രഞ്ജി ട്രോഫി ഫൈനലില്‍ മധ്യപ്രദേശിനെതിരെ സെഞ്ചുറി നേടിയ മുംബൈയുടെ മധ്യനിര താരം സര്‍ഫറാസ് ഖാന്റെ ആഘോഷം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. രണ്ടാം ദിനം 40 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ്ങ് തുടങ്ങിയ സര്‍ഫറാസ് ഖാന്റെ സെഞ്ചുറിയാണ് മുംബൈയെ 300 കടത്താന്‍ സഹായിച്ചത്. 152 പന്തിലാണ് സര്‍ഫറാസ് ഖാന്‍ അര്‍ദ്ധ സെഞ്ചുറി നേടിയത്. എന്നാല്‍ അടുത്ത 38 പന്തില്‍ സര്‍ഫറാസ് സെഞ്ചുറി പൂര്‍ത്തിയാക്കി. ഈ സീസണിലെ നാലാം സെഞ്ചുറിയാണ് സര്‍ഫറാസ് പൂര്‍ത്തിയാക്കിയത്. സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം സര്‍ഫറാസിന്റെ കണ്ണുകള്‍ നിറഞ്ഞു. ഹെല്‍മറ്റ് ഊരിയ ശേഷം സന്തോഷം കൊണ്ട് കരയുന്ന സര്‍ഫറാസിന്റെ വീഡിയോ ബിസിസിഐയും ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഡെല്‍ഹി ക്യാപിറ്റലും സര്‍ഫറാസിന്റെ വീഡിയോ ഷെയര്‍ ചെയ്തു.

അതേസമയം മുംബൈ ഒന്നാം ഇന്നിങ്ങസില്‍ 374 റണ്‍സിന് പുറത്തായി. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈക്കായി ഒന്നാം ഇന്നിങ്ങ്‌സില്‍ ഓപ്പണര്‍മാരായ പ്രഥ്വി ഷാ(47), യശസ്വി ജയ്‌സ്വാള്‍(78) എന്നിവര്‍ മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്. ആദ്യവിക്കറ്റില്‍ ഇരുവരും 87 റണ്‍സെടുത്തു. പ്രിഥ്വി ഷായെ പുറത്താക്കിയ അനുഭവ് അഗര്‍വാള്‍ തന്നെ ജെയ്‌സ്വാളിനേയും പുറത്താക്കി. മധ്യപ്രദേശിനായി ഗൗരവ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി.

story highlights : Sarfaraz Khan scored a century in the Ranji Trophy final

Next Story