Top

''ആ മാജിക്കല്‍ ടച്ച് വീണ്ടെടുക്കാന്‍ കോഹ്ലി നായക സഥാനം പൂര്‍ണമായും ഒഴിയണം''

ഇനി കോഹ്ലി മൂന്ന് ഫോര്‍മാറ്റുകളിലും തന്റെ ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സ്വയം ആസ്വദിക്കണമെന്നും അഫ്രീദി പറഞ്ഞു.

13 Nov 2021 1:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആ മാജിക്കല്‍ ടച്ച് വീണ്ടെടുക്കാന്‍ കോഹ്ലി നായക സഥാനം പൂര്‍ണമായും ഒഴിയണം
X

ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം വിരാട് കോഹ്ലിക്ക് തന്റെ ബാറ്റിങ് ഫോം വീണ്ടെടുക്കണമെങ്കില്‍ കളിയുടെ എല്ലാ ഫോര്‍മാറ്റുകളിലും നായക സ്ഥാനത്തുനിന്ന് പിന്മാറണമെന്ന് മുന്‍ പാകിസ്ഥാന്‍ നായകന്‍ ഷാഹിദ് അഫ്രീദി.

''ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹം ഒരു മികച്ച ശക്തിയാണെന്ന് ഞാന്‍ കരുതുന്നു, എന്നാല്‍ എല്ലാ ഫോര്‍മാറ്റുകളിലും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിരമിക്കാന്‍ അദ്ദേഹം ഇപ്പോള്‍ തീരുമാനിക്കുന്നതാണ് നല്ലത്,'' അഫ്രീദി പറഞ്ഞു.

ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി രോഹിത് ശര്‍മ്മയെ നിയമിക്കാനുള്ള ബി.സി.സി.ഐയുടെ തീരുമാനം നല്ലതാണെന്നും അഫ്രീദി 'സാമ' ടെലിവിഷന്‍ ചാനലില്‍ പറഞ്ഞു. ''ഞാന്‍ രോഹിതിനൊപ്പം ഒരു വര്‍ഷം കളിച്ചു, അവന്‍ മികച്ച മാനസികാവസ്ഥയുള്ള ഒരു മികച്ച കളിക്കാരനാണ്. ആവശ്യമുള്ളിടത്ത് ശാന്തമായിരിക്കാനും ഏറ്റവും ആവശ്യമുള്ളപ്പോള്‍ ആക്രമണം കാണിക്കാനും കഴിയും എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കഴിവ്, ''അഫ്രീദി കൂട്ടിച്ചേര്‍ത്തു.

കോഹ്ലി ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്നത് താന്‍ പ്രതീക്ഷിച്ചിരുന്നതായി അഫ്രീദി പറഞ്ഞു. ഇനി കോഹ്ലി മൂന്ന് ഫോര്‍മാറ്റുകളിലും തന്റെ ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സ്വയം ആസ്വദിക്കണമെന്നും അഫ്രീദി പറഞ്ഞു.

ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍സിക്കു പുറമേ 33 കാരനായ കോഹ്ലി അടുത്തിടെ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും രാജിവച്ചിരുന്നു.

Next Story

Popular Stories