Top

'ഇന്ത്യയുടെ കാവലായി നമ്മുടെ സഞ്ജു'; അഭിനന്ദനവുമായി ശിവൻകുട്ടിയും, ട്വിറ്ററിൽ നിറഞ്ഞ് മലായാളി താരം

ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ജയം മൂന്ന് റണ്‍സിന്

23 July 2022 9:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയുടെ കാവലായി നമ്മുടെ സഞ്ജു;  അഭിനന്ദനവുമായി ശിവൻകുട്ടിയും, ട്വിറ്ററിൽ നിറഞ്ഞ് മലായാളി താരം
X

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരത്തിൽ നിർണായക ബൗണ്ടറി തടഞ്ഞ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് അഭിനന്ദന പ്രവാഹം. അസവാന ഓവറിലെ അഞ്ചാം പന്തിലാണ് സഞ്ജുവിന്റെ വിക്കറ്റിന് പിന്നിലെ അവിസ്മരണീയ പ്രകടനം. ഇതോടെ ബാറ്റിങ്ങിൽ പരാജയപ്പെട്ട സഞ്ജു ആ കുറവ് കീപ്പിങ്ങിൽ നികത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖർ ധവാന്റെ(97) മികവിൽ 308 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുക്കാനെ കഴി‍ഞ്ഞുള്ളൂ. അവസാന ഓവറിൽ വിൻഡീസിന് വേണ്ടിയിരുന്നത് 15 റൺസായിരുന്നു. അകേൽ ഹുസൈനും(32), റൊമാരിയോ ഷെപ്പേഡും(39) ക്രീസിൽ. പന്തെറിയാൻ എത്തിയ സിറാജ് മികച്ച ബൗളിങ്ങ് കാഴ്ചവെച്ചെങ്കിലും അഞ്ചാം പന്ത് കൈവിട്ടുപോയി. എട്ട് റൺസാണ് അപ്പോൾ വിൻഡീസിന് വേണ്ടിയിരുന്നത്. ലെ​ഗ് സൈഡിലൂടെ വൈ‍ഡായ ബോൾ ബൗണ്ടറി കടക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും സഞ്ജു ഇടത്തോട്ട് ചാടി പന്ത് തടഞ്ഞു. വിൻഡീസിന്റെ അഞ്ച് റൺസാണ് സഞ്ജു സേവ് ചെയ്തത്.

ഇന്ത്യയുടെ വിജയത്തിൽ നിർണായകമായ സഞ്ജുവിന്റെ പ്രകടനത്തിന് സാമൂഹിക മാധ്യമത്തിനകത്തും പുറത്തും നിറഞ്ഞ കൈയടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ കാവലായി നമ്മുടെ സഞ്ജു; സഞ്ജുവിന് അഭിനന്ദനവുമായി ശിവൻകുട്ടി, ട്വിറ്ററിൽ നിറഞ്ഞ് മലായാളി താരം സേവ് ഓഫ് ദ മാച്ച്, പറക്കും സഞ്ജു, സഞ്ജു ചതിച്ചില്ല തുടങ്ങി നിരവധി രസകരമായ കമന്റുകളും സമൂഹിക മാധ്യമങ്ങളിൽ വന്നു. ആകാശ് ചോപ്ര, മന്ത്രി വി ശിവൻ കുട്ടി തുടങ്ങിയവരും സഞ്ജുവിന്റെ പ്രകടനത്തിനെ പുകഴ്ത്തി. ഒന്നാം ഏകദിനത്തിൽ‌ വെസ്റ്റിൻഡീസിനും വിജയത്തിനുമിടയിൽ ഇന്ത്യയുടെ കാവലാളായത് നമ്മുടെ സഞ്ജു സാംസൺ എന്ന കുറിപ്പോടെയാണ് മന്ത്രി ശിവൻകുട്ടിയുടെ കുറിപ്പ്.

story highlights: INDvWI: Minister V Shivan Kutty congratulates Sanju, Congratulation poured in on Twitter

Next Story