ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. കുശൽ മെൻഡിൻസിന് പകരം പത്തും നിസങ്ക ലങ്കൻ ടീമിലെത്തി. വിശ്വ ഫെർണാണ്ടോയ്ക്ക് പകരം ലഹിരു കുമാരയെ ഉൾപ്പെടുത്തിയതാണ് മറ്റൊരു മാറ്റം. ലോർഡ്സിലാണ് രണ്ടാം ടെസ്റ്റ് നടക്കുക. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനായിരുന്നു വിജയം. രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മാർക് വുഡിന് പകരം ഒലി സ്റ്റോൺ എത്തിയതാണ് ഇംഗ്ലണ്ട് ടീമിലെ ഏക മാറ്റം. നാളെ മുതലാണ് രണ്ടാം ടെസ്റ്റിന് തുടക്കമാകുക.
ശ്രീലങ്കൻ ടീം: ദിമുത് കരുണരത്നെ, നിഷാൻ മധുശങ്ക, പത്തും നിസങ്ക, എയ്ഞ്ചലോ മാത്യൂസ്, ദിനേശ് ചന്ദീമാൽ, ധനഞ്ജയ ഡി സിൽവ (ക്യാപ്റ്റൻ), കാമിൻഡു മെൻഡിൻസ്, പ്രബത് ജയസൂര്യ, അസിത ഫെർണാണ്ടോ, ലഹിരു കുമാര, മിലൻ രഥ്നായകെ.
ബെൻ ഡക്കറ്റ്, ഡാൻ ലോവറൻസ്, ഒലി പോപ്പ് (ക്യാപ്റ്റൻ), ജോ റൂട്ട്, ഹാരി ബ്രൂക്ക് (വൈസ് ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ഗസ് ആറ്റ്കിൻസൺ, മാത്യൂ പോട്സ്, ഒലി സ്റ്റോൺ, ഷുഹൈബ് ബഷീർ.