ധോണി അന്ന് തന്ന ഉപദേശം മറക്കാനാവില്ല; തുറന്നുപറഞ്ഞ് രവിചന്ദ്രന് അശ്വിന്

സഹതാരങ്ങളില് നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാനും ആത്മവിശ്വാസം കൂട്ടാനും എന്താണ് പറയേണ്ടതെന്ന് ധോണിക്ക് കൃത്യമായി അറിയാമെന്നും അശ്വിന് ചൂണ്ടിക്കാട്ടി

ധോണി അന്ന് തന്ന ഉപദേശം മറക്കാനാവില്ല; തുറന്നുപറഞ്ഞ് രവിചന്ദ്രന് അശ്വിന്
dot image

ന്യൂഡല്ഹി: ഇന്ത്യന് ക്രിക്കറ്റിലെ ഇതിഹാസ താരം എം എസ് ധോണി നല്കിയ വിലപ്പെട്ട ഉപദേശം പങ്കുവെച്ച് ഇന്ത്യന് ഓഫ് സ്പിന്നര് രവിചന്ദ്രന് അശ്വിന്. ധോണിയുടെ ക്യാപ്റ്റന്സിയിലാണ് അശ്വിന് തന്റെ അന്താരാഷ്ട്ര കരിയര് ആരംഭിച്ചത്. ഇന്നുവരെ തന്റെ ക്രിക്കറ്റ് ജീവിതത്തില് ധോണി ചെലുത്തിയ സ്വാധീനത്തെ കുറിച്ചും അശ്വിന് തുറന്നുപറഞ്ഞു.

സഹതാരങ്ങളില് നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാനും ആത്മവിശ്വാസം കൂട്ടാനും എന്താണ് പറയേണ്ടതെന്ന് ധോണിക്ക് കൃത്യമായി അറിയാമെന്നും അശ്വിന് ചൂണ്ടിക്കാട്ടി. ഐപിഎല്ലില് താന് ഡല്ഹി ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്ന കാലത്തെ ഒരു സംഭവം അശ്വിന് ഓര്ത്തെടുത്തു. മത്സരത്തിലെ പ്രകടനത്തിന്റെ പ്രതികരണം അറിയാന് ധോണിയെ സമീപിച്ചാല് അദ്ദേഹം ഒരു ഉപദേശമാണ് തനിക്ക് നല്കിയിരുന്നതെന്നും അശ്വിന് പറഞ്ഞു.

'പുതിയ കാര്യങ്ങള് പരീക്ഷിക്കാന് തയ്യാറാവുക എന്നതാണ് നിങ്ങളുടെ ഏറ്റവും വലിയ കരുത്തെന്ന് ധോണി എപ്പോഴും പറയാറുണ്ട്. എപ്പോഴും പതിവില് നിന്ന് വ്യത്യസ്തമായിരിക്കണം. ആര്ക്കുവേണ്ടിയും അത് മാറ്റരുതെന്ന് അദ്ദേഹം പറയാറുണ്ട്', അശ്വിന് പറഞ്ഞു.

'കൂടുതല് കിരീടങ്ങള് നേടണമായിരുന്നു'; രോഹിത്തിനെയും കോഹ്ലിയെയും ജഡേജയെയും പരിഹസിച്ച് വോണ്

അന്ന് ഞാന് ഐപിഎല്ലില് ഡല്ഹിയുടെ ഭാഗമായിരുന്നു. ദുബായിയില് വെച്ച് ഡല്ഹിയും ചെന്നൈ സൂപ്പര് കിങ്സും തമ്മില് നടന്ന മത്സരത്തിന് ശേഷം ഞാന് അദ്ദേഹത്തോട് ചോദിച്ചു, ഞാന് ബാക്ക് സ്പിന് വികസിപ്പിച്ചെടുത്തുവെന്ന് താങ്കള് എങ്ങനെയാണ് കണ്ടെത്തിയത്? അപ്പോള് അദ്ദേഹം പറഞ്ഞു, 'നിങ്ങള് എപ്പോഴും പുതിയ കാര്യങ്ങള് പരീക്ഷിക്കാറുണ്ട്. അതാണ് നിങ്ങളുടെ കരുത്ത്. എപ്പോഴും വ്യത്യസ്തനായി ഇരിക്കുക'. അദ്ദേഹം 15 വര്ഷങ്ങള്ക്ക് മുന്പാണ് ഇത് എന്നോട് പറയുന്നത്.

വര്ഷങ്ങള്ക്ക് ശേഷവും ഈ സമീപനത്തോട് ധോണിക്കുള്ള വിശ്വാസവും അശ്വിന് തുറന്നുപറഞ്ഞു. 'ധോണി ഇതേ കാര്യം ഇപ്പോഴും തുടരുന്നുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം വീണ്ടും എന്നോട് പറഞ്ഞു. നിങ്ങള് ചിന്തിക്കുന്നത് എന്താണെന്ന് എനിക്കറിയാം. പക്ഷേ അതുതന്നെയാണ് നിങ്ങളുടെ ശക്തി. നിങ്ങള് സ്വയം പ്രകടിപ്പിക്കുന്നത് തുടരുക', അശ്വിന് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us