'ക്യാപ്റ്റന് സാഹിബിന് പിറന്നാളാശംസകള്'; സല്മാന് ഖാനൊപ്പം പിറന്നാള് ആഘോഷിച്ച് ധോണി, വീഡിയോ

'ഹാപ്പി ബെര്ത്ത്ഡേ ക്യാപ്റ്റന് സാഹിബ്', എന്ന ക്യാപ്ഷനോടെ ധോണിക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രം സല്മാന് ഖാനും ഇന്സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്

dot image

മുംബൈ: ഇന്ത്യന് ക്രിക്കറ്റിലെ ഇതിഹാസതാരം എം എസ് ധോണി ഇന്ന് 43-ാം ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാള് ദിനത്തോടനുബന്ധിച്ച് ഇന്ത്യയുടെ മുന് നായകന് കേക്ക് മുറിക്കുന്ന വീഡിയോയാണ് ഇപ്പോള് വൈറലാവുന്നത്. ബോളിവുഡ് സൂപ്പര് താരം സല്മാന് ഖാനൊപ്പമാണ് താരം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നത്. ധോണിക്കൊപ്പം ഭാര്യ സാക്ഷിയുമുണ്ടായിരുന്നു.

ധോണിക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രം സല്മാന് ഖാനും ഇന്സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'ഹാപ്പി ബെര്ത്ത്ഡേ ക്യാപ്റ്റന് സാഹിബ്', എന്ന ക്യാപ്ഷനോടെയാണ് താരത്തിന്റെ പോസ്റ്റ്. ധോണിയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര് ഏറ്റെടുത്തുകഴിഞ്ഞു.

ആനന്ദ് അംബാനിയുടെയും രാധിക മെര്ച്ചന്റിന്റെയും വിവാഹാഘോഷങ്ങളില് പങ്കെടുക്കാനെത്തിയതായിരുന്നു ധോണിയും സല്മാന് ഖാനും. ആനന്ദിന്റെയും രാധികയുടെയും 'സംഗീത്' പരിപാടിക്കിടെ ധോണിയും സല്മാന് ഖാനുമെത്തിയ വീഡിയോയും വൈറലായിരുന്നു.

dot image
To advertise here,contact us
dot image