
ബാർബഡോസ്: ട്വന്റി 20 ലോകകപ്പ് സ്വന്തമാക്കിയ മണ്ണിന്റെ രുചിയറിഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. 11 വർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കിരീട ദാരിദ്രത്തിനാണ് ബാർബഡോസിൽ അവസാനമായത്. പിന്നാലെയാണ് രോഹിത് ശർമ്മ പിച്ചിലെത്തിയതും ഒരു തരി മണ്ണ് രുചിച്ച് നോക്കിയതും. ഇന്ത്യൻ ക്യാപ്റ്റന്റെ പ്രവർത്തി ബിസിസിഐ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. 59 പന്തിൽ 76 റൺസെടുത്ത വിരാട് കോഹ്ലിയാണ് മത്സരത്തിലെ താരം. ലോകകപ്പിൽ ഇതുവരെ ഫോമിലാകാതിരുന്ന കോഹ്ലി ഫൈനലിലെ ഇന്ത്യയെ തകർച്ചയ്ക്ക് വിട്ടുകൊടുത്തില്ല. അക്സർ പട്ടേലിന്റെ 47 റൺസ് കൂടിയായപ്പോൾ ഇന്ത്യ മികച്ച സ്കോറിലേക്ക് ഉയർന്നു.
ഹസ്തദാനത്തിന് കൈ നീട്ടി ജയ് ഷാ; അവഗണിച്ച് ഹിറ്റ്മാൻ
മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ സാധിച്ചുള്ളു. ഹെൻറിച്ച് ക്ലാസൻ 27 പന്തിൽ 52 റൺസെടുത്ത് പുറത്താകും വരെ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു വിജയസാധ്യതകൾ. എന്നാൽ അവസാന ഓവറുകളിൽ ശക്തമായി തിരിച്ചുവന്ന ഇന്ത്യൻ ടീം മത്സരം തിരിച്ചുപിടിച്ചു.