'രോഹിത് നിസ്വാര്ത്ഥനായ ക്യാപ്റ്റന്'; ഇന്ത്യ ലോകകപ്പ് അര്ഹിക്കുന്നെന്ന് പാക് ഇതിഹാസം

'ഏകദിന ലോകകപ്പ് ഫൈനലില് ഇന്ത്യയുടെ പരാജയം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു'

dot image

ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പില് ഇന്ത്യ കിരീടം അര്ഹിക്കുന്നുവെന്ന് പാകിസ്താന്റെ ഇതിഹാസ ഫാസ്റ്റ് ബൗളര് ഷുഐബ് അക്തര്. രോഹിത് ശര്മ്മ സ്വാര്ത്ഥതയില്ലാത്ത ക്യാപ്റ്റനാണെന്നും ലോകകിരീടം അര്ഹിക്കുന്നുണ്ടെന്നും അക്തര് അഭിപ്രായപ്പെട്ടു. ശനിയാഴ്ച ബാര്ബഡോസില് നടക്കുന്ന കലാശപ്പോരില് ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഇന്ത്യന് ടീമിനും ക്യാപ്റ്റന് രോഹിത് ശര്മ്മയ്ക്കും പിന്തുണ അറിയിച്ച് മുന് പാക് താരം രംഗത്തെത്തിയത്.

'ഒരു ഇംപാക്ട് ഉണ്ടാക്കാനും ലോകകപ്പ് നേടാനും ആഗ്രഹിക്കുന്നുണ്ടെന്ന് രോഹിത് ശര്മ്മ ആവര്ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അദ്ദേഹം ലോകകപ്പ് അര്ഹിക്കുകയും ചെയ്യുന്നുണ്ട്. രോഹിത് വലിയ താരമാണ്. വലിയ നേട്ടങ്ങളുമായി അവസാനിക്കേണ്ടതാണ് അദ്ദേഹത്തിന്റെ കരിയര്. എപ്പോഴും ടീമിന് വേണ്ടി കളിക്കുന്ന നിസ്വാര്ത്ഥനായ ക്യാപ്റ്റനാണ് രോഹിത്. ഒരു കംപ്ലീറ്റ് ബാറ്ററുമാണ് അദ്ദേഹം', സ്വന്തം യൂട്യൂബ് ചാനലിലായിരുന്നു അക്തര് അഭിപ്രായം വ്യക്തമാക്കിയത്.

'പരാജയത്തിന് കാരണം ആ പിഴവ്'; ഇന്ത്യ വിജയം അര്ഹിച്ചിരുന്നെന്ന് ബട്ലര്

'ടൂര്ണമെന്റില് ഇന്ത്യ വിജയിക്കണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നയാളാണ് ഞാന്. കഴിഞ്ഞ വര്ഷം നടന്ന ഏകദിന ലോകകപ്പ് ഫൈനലില് ഇന്ത്യയുടെ പരാജയം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അവര് ഒരിക്കലും പരാജയപ്പെടാന് പാടില്ലായിരുന്നു. കാരണം യഥാര്ത്ഥത്തില് ഇന്ത്യയാണ് ലോകകിരീടം അര്ഹിച്ചിരുന്നത്', അക്തര് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image