സാഹചര്യങ്ങൾ മനസിലാക്കണം; നിലപാട് വ്യക്തമാക്കി രോഹിത് ശർമ്മ

മനസ് തുറന്ന് കാര്യങ്ങൾ കാണാൻ തയ്യാറവണമെന്നും ഇന്ത്യൻ ക്യാപ്റ്റൻ

dot image

ആന്റിഗ്വ: ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗിനെതിരെ പാകിസ്താൻ മുൻ താരങ്ങളുടെ ആരോപണങ്ങളെ പ്രതിരോധിച്ച് രോഹിത് ശർമ്മ. പന്തിൽ റിവേഴ്സ് സ്വിംഗ് ലഭിക്കാനായി അർഷ്ദീപ് കൃത്രിമത്വം നടത്തിയെന്നായിരുന്നു പാക് മുൻ താരങ്ങളായ ഇൻസമാം ഉൾ ഹഖിന്റെയും സലീം മാലിക്കിന്റെയും ആരോപണം. എന്നാൽ പിച്ചിലെ സാഹചര്യങ്ങൾ മനസിലാക്കി സംസാരിക്കണമെന്നായിരുന്നു രോഹിത് ശർമ്മ ആരോപണങ്ങളോട് പ്രതികരിച്ചത്.

വെയിലുള്ള സാഹചര്യത്തിൽ വിക്കറ്റ് വരണ്ടതായിരിക്കും. എല്ലാ ടീമുകൾക്കും റിവേഴ്സ് സ്വിംഗ് ലഭിക്കുന്നുണ്ട്. പിച്ചിലെ സാഹചര്യങ്ങൾ മനസിലാക്കണം. ഒപ്പം മനസ് തുറന്ന് കാര്യങ്ങൾ കാണാൻ തയ്യാറാവണം. ഇപ്പോൾ കളിക്കുന്നത് ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ അല്ല. ഇതാണ് ആരോപണത്തിൽ തനിക്ക് പറയാനുള്ളതെന്നും ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി.

ഏകപക്ഷീയമായി പെരുമാറരുത്; ഐസിസിക്കെതിരെ അഫ്ഗാന് പരിശീലകന്

മത്സരത്തിന്റെ 15-ാം ഓവറിൽ അർഷ്ദീപിന് എങ്ങനെ റിവേഴ്സ് സ്വിംഗ് എറിയാൻ കഴിയുന്നുവെന്നായിരുന്നു പാക് മുൻ താരങ്ങളുടെ ചോദ്യം. 12, 13 ഓവറുകളിൽ എപ്പഴോ പന്തിൽ കൃത്രിമത്വം നടന്നു. ഇതുപോലൊരു സംഭവം പാകിസ്താൻ ക്രിക്കറ്റിലാണ് നടക്കുന്നതെങ്കിൽ ഒരുപാട് ചർച്ചകൾ ഉണ്ടാകുമായിരുന്നു. അമ്പയർമാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഇൻസമാം ഉൾ ഹഖ് പ്രതികരിച്ചു.

dot image
To advertise here,contact us
dot image