ഇനി ഇവിടെ കളിക്കണ്ട, സന്തോഷം: എയ്ഡൻ മാക്രം

​ദക്ഷിണാഫ്രിക്കയുടെ ഫൈനൽ പ്രവേശനത്തിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം
ഇനി ഇവിടെ കളിക്കണ്ട, സന്തോഷം: എയ്ഡൻ മാക്രം

ട്രിനിഡാഡ് ആൻഡ് ടുബാ​ഗോ: ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. എങ്കിലും ട്രിനിഡാഡിലെ പിച്ചിനെ വിമർശിച്ച് ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാക്രം. ട്വന്റി 20 ക്രിക്കറ്റ് ആരാധകർക്ക് ആസ്വദിക്കാൻ കഴിയണം. എന്നാൽ ഈ ടൂർണമെന്റിൽ ഉടനീളം ബാറ്റിം​ഗ് ഏറെ ബുദ്ധിമുട്ടായിരുന്നു. അഫ്​ഗാനിസ്ഥാനെതിരായ സെമി ഫൈനലിലും പ്രയാസപ്പെട്ടാണ് ബാറ്റ് ചെയ്തതെന്നും എയ്ഡൻ മാക്രം പറഞ്ഞു.

പിച്ചുകൾ മോശമാണെന്ന് ഒരിക്കലും തനിക്ക് പറയാൻ കഴിയില്ല. ട്വന്റി 20 ക്രിക്കറ്റ്, ബാറ്റർമാരുടെ മാത്രം ​ഗെയിം അല്ല എന്നതാണ് അതിന് കാരണം. എന്നാൽ ഇതുപോലെ പെരുമാറുന്നൊരു പിച്ചിൽ ഇനിയൊരു മത്സരം ഇല്ലായെന്നതിൽ സന്തോഷമുണ്ടെന്നും എയ്ഡൻ മാക്രം പ്രതികരിച്ചു. ബൗളിം​ഗ് വിക്കറ്റിൽ നടത്തിയ മികച്ച ബാറ്റിം​ഗിനെക്കുറിച്ചും മാക്രം പ്രതികരിച്ചു.

ഇനി ഇവിടെ കളിക്കണ്ട, സന്തോഷം: എയ്ഡൻ മാക്രം
ഏകപക്ഷീയമായി പെരുമാറരുത്; ഐസിസിക്കെതിരെ അഫ്ഗാന്‍ പരിശീലകന്‍

ബാറ്റിം​ഗിന് ബുദ്ധിമുട്ടായ പിച്ചിലാണ് കളിച്ചത്. എന്നാൽ അവിടെയും ഒരു പോസിറ്റീവ് സാഹചര്യം കണ്ടെത്തണം. രണ്ട് ടീമുകളും ഒരുപോലുള്ള സാഹചര്യത്തിലാണ് ബാറ്റ് ചെയ്തത്. എന്നാൽ ഇത്തരം അവസ്ഥയിൽ മികച്ച ബാറ്റിം​ഗിന് ഒരു വഴി കണ്ടെത്തണമെന്നും ദക്ഷിണാഫ്രിക്കൻ നായകൻ വ്യക്തമാക്കി. ട്വന്റി 20 ലോകകപ്പിൽ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ എത്തുന്നത്. ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ പ്രോട്ടീസ് സംഘം ഫൈനലിൽ നേരിടും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com