'അഫ്​ഗാന്റെ വിജയം ഒരാൾ പ്രവചിച്ചിരുന്നു'; വ്യക്തമാക്കി റാഷിദ് ഖാൻ

ടീമിന്റെ പദ്ധതികളിൽ മാറ്റമുണ്ടായിരുന്നില്ലെന്ന് അഫ്ഗാൻ നായകൻ
'അഫ്​ഗാന്റെ വിജയം ഒരാൾ പ്രവചിച്ചിരുന്നു'; വ്യക്തമാക്കി റാഷിദ് ഖാൻ

കിം​ഗ്സ്ടൗൺ: ട്വന്റി 20 ലോകകപ്പിൽ അഫ്​ഗാനിസ്ഥാന്റെ വിജയം ഒരാൾ കൃത്യമായി പ്രവചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി റാഷിദ് ഖാൻ. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ് അഫ്​ഗാൻ സെമിയിലെത്തുമെന്ന് പറഞ്ഞത്. ബ്രയാൻ ലാറയെ നിരാശനാക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ല. വിൻഡീസ് ഇതിഹാസം പറഞ്ഞത് ശരിയാണെന്ന് തെളിയിച്ചതിൽ സന്തോഷമുണ്ടെന്നും റാഷിദ് ഖാൻ പ്രതികരിച്ചു.

​ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയതാണ് അഫ്​ഗാൻ ടീമിന് ആത്മവിശ്വാസം നൽകിയത്. ലോകകപ്പിന്റെ സെമി ഫൈനലിൽ എത്തുകയെന്നത് സ്വപ്നതുല്യമാണ്. അണ്ടർ 19 ലോകകപ്പിൽ അഫ്​ഗാൻ ടീം സെമിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇത്തരമൊരു അന്താരാഷ്ട്ര വേദിയിലെ നേട്ടം പറഞ്ഞറിയിക്കാൻ കഴിയില്ല. സെമിയിൽ ആസ്വദിച്ച് കളിക്കാനാണ് തീരുമാനമെന്നും റാഷിദ് ഖാൻ പറഞ്ഞു.

'അഫ്​ഗാന്റെ വിജയം ഒരാൾ പ്രവചിച്ചിരുന്നു'; വ്യക്തമാക്കി റാഷിദ് ഖാൻ
പരിക്ക് മാറാൻ മിനിറ്റുകൾ മാത്രം; അഫ്​ഗാൻ താരത്തിന് ട്രോൾമഴ

ബം​ഗ്ലാദേശിനെതിരെ ഈ ​ഗ്രൗണ്ടിൽ 135 റൺസ് മികച്ച സ്കോറായി കരുതിയിരുന്നു. എന്നാൽ 15 റൺസ് കുറവാണ് സ്കോർ ചെയ്യാൻ കഴിഞ്ഞത്. ബം​ഗ്ലാദേശ് ശക്തമായി പോരാടിയപ്പോഴും അഫ്​ഗാൻ ടീമിന്റെ പദ്ധതികളിൽ മാറ്റമുണ്ടായിരുന്നില്ല. 20 ഓവറും എറിഞ്ഞ് 10 വിക്കറ്റും വീഴ്ത്തിയാൽ മാത്രമെ വിജയിക്കാൻ കഴിയൂവെന്ന് മനസിലാക്കിയിരുന്നതായും റാഷിദ് ഖാൻ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com