'അവരിൽ നിന്ന് അധികം പ്രതീക്ഷിക്കാനാവില്ല'; തുറന്നുപറഞ്ഞ് ബാബർ അസം

പാകിസ്താന്‍ ശക്തമായി തിരിച്ചുവരുമെന്നും ബാബർ
'അവരിൽ നിന്ന് അധികം പ്രതീക്ഷിക്കാനാവില്ല'; തുറന്നുപറഞ്ഞ് ബാബർ അസം

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയോട് പരാജയപ്പെട്ടതിൽ പ്രതികരണവുമായി പാകിസ്താൻ നായകൻ ബാബർ അസം. പാകിസ്താൻ നന്നായി പന്തെറിഞ്ഞു. എന്നാൽ ബാറ്റിം​ഗിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. ഒപ്പം ഒരുപാട് ഡോട്ട് ബോളുകളും ഉണ്ടായി. പാകിസ്താന്റെ തന്ത്രം സിമ്പിളായി കളിക്കണമെന്നായിരുന്നുവെന്ന് ബാബർ വെളിപ്പെടുത്തി.

സ്ട്രൈക്കുകൾ റൊട്ടേറ്റു ചെയ്യുക, ഇടയ്ക്ക് ബൗണ്ടറികൾ നേടുക. എന്നാൽ 10 ഓവറിന് ശേഷം ഈ തന്ത്രം നടപ്പിലാക്കാൻ കഴിഞ്ഞില്ല. ബൗളിം​ഗ് നിരയിൽ നിന്ന് അധികം റൺസ് പ്രതീക്ഷിക്കാനും കഴിയില്ല. ആദ്യ ആറ് ഓവർ പരമാവധി ഉപയോ​ഗിക്കാനാണ് ടീം ശ്രമിച്ചത്. എന്നാൽ ആദ്യ വിക്കറ്റ് വീണതിന് ശേഷം മത്സരത്തിലേക്ക് തിരികെ വരാൻ പാകിസ്താന് കഴിഞ്ഞില്ല. പ്രശ്നങ്ങൾ പരിഹസരിച്ച് അവസാന രണ്ട് മത്സരങ്ങളിൽ പാക് ടീം ശക്തമായി തിരിച്ചുവരുമെന്നും ബാബർ വ്യക്തമാക്കി.

'അവരിൽ നിന്ന് അധികം പ്രതീക്ഷിക്കാനാവില്ല'; തുറന്നുപറഞ്ഞ് ബാബർ അസം
'അഹങ്കാരവും തോന്ന്യവാസവും'; ഇന്ത്യൻ ബാറ്റിം​ഗിന് വിമർശനം

ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യ 119 റൺസാണ് നേടിയത്. 42 റൺസ് നേടിയ റിഷഭ് പന്ത് മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. ബൗളർമാരുടെ മികച്ച പ്രകടനത്തിൽ മത്സരത്തിൽ രോഹിത് ശർമ്മയും സംഘവും വിജയം സ്വന്തമാക്കി. ജസ്പ്രീത് ബുംറ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com