ദേശീയ ഗാനം കേൾക്കുമ്പോൾ ഉണ്ടാകുന്ന വികാരം...; തുറന്നുപറഞ്ഞ് വിരാട് കോഹ്ലി

ഒരുപാട് തവണ ഇത്തരം സാഹചര്യങ്ങൾ തനിക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്നും താരം

dot image

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിനൊരുങ്ങുകയാണ് വിരാട് കോഹ്ലി. ആദ്യ മത്സരത്തിന് മുമ്പായി ചില ലോകകപ്പ് ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് ഇന്ത്യൻ സൂപ്പർ താരം. എപ്പോൾ ദേശീയ ഗാനം കേൾക്കുമ്പോഴും പ്രത്യേകിച്ച് വലിയ ടൂർണമെന്റിന്റെ വേദികളിൽ അപ്പോഴുണ്ടാകുന്ന വികാരം പറഞ്ഞ് അറിയിക്കാൻ കഴിയില്ലെന്ന് കോഹ്ലി പറഞ്ഞു.

2011 ലോകകപ്പിലാണ് ഒരു വലിയ ടൂർണമെന്റിൽ ആദ്യമായി താൻ ദേശീയ ഗാനം കേട്ടത്. അത്രയധികം ഐക്യം താൻ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ല. ഒരു ടീമിലെ താരങ്ങൾക്കൊപ്പം ഒരു രാജ്യം മുഴുവനും ദേശീയ ഗാനം പാടുന്നു. അപ്പോൾ ടീമിലെ താരങ്ങളിലേക്ക് ഉണ്ടാകുന്ന ഊർജ്ജം വലുതാണ്. ആവേശംകൊണ്ട് ടീമിലെ താരങ്ങൾക്ക് രോമാഞ്ചം ഉണ്ടാകുമെന്നും കോഹ്ലി പ്രതികരിച്ചു.

അയാൾ മികച്ച താരം, ഇന്ത്യൻ ടീമിൽ അവസരം കൊടുക്കണം; ഇയാൻ ബിഷപ്പ്

ആ സമയത്ത് മറ്റൊരു ചിന്തകളും ആരുടേയും മനസിൽ ഉണ്ടാകില്ല. ദേശീയ ഗാനത്തിൽ വളരെയധികം ശക്തിയുണ്ട്. ആരാധകരുടെ ആവേശവും ആശങ്കയും ആ സമയത്ത് ഇന്ത്യൻ ടീമിലെ താരങ്ങളിലേക്കും പടരും. ഒരുപാട് തവണ ഇത്തരം സാഹചര്യങ്ങൾ തനിക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്നും വിരാട് കോഹ്ലി വ്യക്തമാക്കി.

dot image
To advertise here,contact us
dot image