ബാറ്റിം​ഗ് തകർച്ച ഉണ്ടാകുമ്പോൾ എന്നെ ക്രീസിലേക്ക് അയക്കും; ഷഹബാസ് അഹമ്മദ്

'മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയതില്‍ തനിക്ക് സന്തോഷമുണ്ട്.'
ബാറ്റിം​ഗ് തകർച്ച ഉണ്ടാകുമ്പോൾ എന്നെ ക്രീസിലേക്ക് അയക്കും; ഷഹബാസ് അഹമ്മദ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്നിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മത്സരത്തില്‍ സ്പിന്നര്‍ ഷഹബാസ് അഹമ്മദിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. നാല് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ താരത്തിന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും ലഭിച്ചു. എന്നാല്‍ ഈ വിജയം ആഘോഷിക്കില്ലെന്നാണ് ഷഹബാസിന്റെ നിലപാട്.

മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയതില്‍ തനിക്ക് സന്തോഷമുണ്ട്. എങ്കിലും ഫൈനല്‍ വിജയത്തിന് ശേഷമെ ഞങ്ങള്‍ ആഘോഷിക്കൂ. ഈ രാത്രിയില്‍ ഞങ്ങള്‍ റിലാക്‌സ് ചെയ്യുമെന്നും ഷബാസ് പ്രതികരിച്ചു.

ബാറ്റിം​ഗ് തകർച്ച ഉണ്ടാകുമ്പോൾ എന്നെ ക്രീസിലേക്ക് അയക്കും; ഷഹബാസ് അഹമ്മദ്
ഹാര്‍ദ്ദിക്ക് പാണ്ഡ്യയും നടാഷ സ്റ്റാന്‍കോവിച്ചും വേര്‍പിരിഞ്ഞു? വാസ്തവം ഇതാണ്

തന്റെ ബൗളിംഗ് പ്രകടനത്തിലും താരം പ്രതികരിച്ചു. സാഹചര്യത്തിന് അനുസരിച്ച് തന്റെ ബൗളിംഗ് മികവ് ഉപയോഗപ്പെടുത്തുമെന്ന് ക്യാപ്റ്റനും കോച്ചും പറഞ്ഞു. ലോവര്‍ ഓഡറില്‍ ബാറ്റ് ചെയ്യുകയാണ് തന്റെ റോള്‍. എപ്പോള്‍ ബാറ്റിംഗ് തകര്‍ച്ച ഉണ്ടായാലും തന്നെ ക്രീസിലേക്ക് അയക്കുമെന്നും ഷഹബാസ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com