സഞ്ജുവിനേക്കാള്‍ യോഗ്യത റിഷഭ് പന്തിന്; കാരണം വ്യക്തമാക്കി യുവരാജ് സിംഗ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പന്തിനേക്കാള്‍ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച വെക്കുന്നത്
സഞ്ജുവിനേക്കാള്‍ യോഗ്യത റിഷഭ് പന്തിന്; കാരണം വ്യക്തമാക്കി യുവരാജ് സിംഗ്

ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ തിരഞ്ഞെടുക്കരുതെന്ന് മുന്‍ താരം യുവരാജ് സിംഗ്. ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനൊപ്പം സഞ്ജുവിനെയും ബിസിസിഐ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപ്റ്റല്‍സിന്റെ ക്യാപ്റ്റനായ പന്തിനേക്കാള്‍ മികച്ച പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ സഞ്ജു കാഴ്ച വെക്കുന്നത്. എന്നാല്‍ ലോകകപ്പിന് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി സഞ്ജുവിനേക്കാള്‍ യോഗ്യത പന്തിനാണെന്ന് പറയുകയാണ് യുവരാജ് സിംഗ്.

'ഞാന്‍ റിഷഭ് പന്തിനെ തിരഞ്ഞെടുക്കും. തീര്‍ച്ചയായും സഞ്ജുവും മികച്ച ഫോമിലാണുള്ളത്. എന്നാല്‍ പന്ത് ഇടംകൈയനാണ്. ലെഫ്റ്റ്- റൈറ്റ് കോമ്പിനേഷനില്‍ എതിരാളികള്‍ക്ക് പന്തെറിയാന്‍ ബുദ്ധിമുട്ടാവും. മാത്രവുമല്ല, ഇന്ത്യയ്ക്ക് വേണ്ടി മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കഴിവ് പന്തിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു', യുവരാജ് പറഞ്ഞു.

സഞ്ജുവിനേക്കാള്‍ യോഗ്യത റിഷഭ് പന്തിന്; കാരണം വ്യക്തമാക്കി യുവരാജ് സിംഗ്
സഞ്ജുവിന് ജയിച്ചേ തീരൂ; കോഹ്‌ലിപ്പടയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍റെ 'റിയല്‍ ചാലഞ്ച്' എന്ത്?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇന്ന് പ്ലേ ഓഫിനിറങ്ങുകയാണ്. എലിമിനേറ്റര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് രാജസ്ഥാന്‍ നേരിടുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com