ബഹുമാനം ചോദിച്ച് വാങ്ങരുത്; എം എസ് ധോണി

വിജയങ്ങൾ നേടുമ്പോൾ എന്താണ് സംഭവിക്കുകയെന്നത് എല്ലാവർക്കും അറിയാം
ബഹുമാനം ചോദിച്ച് വാങ്ങരുത്; എം എസ് ധോണി

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ നിന്നും പുറത്തായതിന് ശേഷം എതിർ ടീമിലെ താരങ്ങൾക്ക് ഹസ്തദാനം നൽകാതെപോയ മഹേന്ദ്ര സിം​ഗ് ധോണിയുടെ നടപടി വിവാദമായിരുന്നു. പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം. ആരോടും ബഹുമാനം ചോദിച്ച് വാങ്ങരുതെന്നും ​ആരെയും ബഹുമാനിക്കാൻ നിർബന്ധിക്കരുതെന്നുമാണ് ധോണിയുടെ പ്രതികരണം.

ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും അഭിമുഖീകരിക്കേണ്ടിവരും. വിജയങ്ങൾ നേടുമ്പോൾ എന്താണ് സംഭവിക്കുകയെന്നത് എല്ലാവർക്കും അറിയാം. എന്നാൽ പരാജയപ്പെടുമ്പോഴാണ് യഥാർത്ഥ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരിക. ഒരു ടീമിനെ നയിക്കുമ്പോൾ ബഹുമാനം ആവശ്യമാണ്. കാരണം ആ ടീമിലെ ബഹുമാനിക്കപ്പെടേണ്ട പൊസിഷനിലാണ് ക്യാപ്റ്റന്റെ ജോലി. എന്നാൽ ആ പൊസിഷനിൽ ഇരിക്കുന്നതുകൊണ്ട് മാത്രം തന്നെ ബഹുമാനിക്കാൻ ആരെയും നിർബന്ധിക്കാൻ കഴിയില്ലെന്ന് ധോണി പറഞ്ഞു.

ബഹുമാനം ചോദിച്ച് വാങ്ങരുത്; എം എസ് ധോണി
രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ വിക്കറ്റ് കീപ്പര്‍; വൈറലായി വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിലാണ് ചെന്നൈ സൂപ്പർ കിം​ഗ്സ് പരാജയപ്പെട്ടത്. പ്ലേ ഓഫ് യോ​ഗ്യതയുടെ 10 റൺസ് അകലെ ചെന്നൈ വീണുപോയി. 27 റൺസിന്റെ വിജയത്തോടെ റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫിലേക്ക് കടക്കുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com